പണിമുടക്ക് ദിവസം റോഡരികിലെ കാട് വെട്ടി വൃത്തിയാക്കി മാന്നാർ എമർജൻസി റെസ്‌ക്യു ടീം


മാന്നാർ: പണിമുടക്ക് ദിവസം റോഡരികിലെ കാട് വെട്ടി വൃത്തിയാക്കി മാന്നാർ എമർജൻസി റെസ്‌ക്യു ടീം, മാന്നാർ ചെങ്ങന്നൂർ റോഡിൽ മാന്നാർ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിന് പടിഞ്ഞാറു വശം റോഡരികിൽ കാട് കയറി നിൽക്കാൻ തുടങ്ങിയിട്ട് നാളുകളായി. സ്റ്റോർ ജംഗ്‌ഷനിൽ നിന്ന് ചെങ്ങന്നൂർ ഭാഗത്തേക്ക്‌ പോകുമ്പോൾ അവിടെ നിന്ന് ഒരു വാഹനം എതിരെ വന്നാൽ കാണാൻ കഴിയാൻ പറ്റാത്ത വിധം വളർന്നു പന്തലിച്ച കാടാണ് മാന്നാർ എമർജൻസി റെസ്‌ക്യു ടീമിന്റെ നേതൃത്വത്തിൽ പണിമുടക്ക് ദിവസമായ വ്യാഴാഴ്ച വെട്ടി വൃത്തിയാക്കിയത്. 

റോഡരികിൽ കെ എസ് ഇബി യുടെ പോസ്റ്റുകളും ഇറക്കിയിട്ടിട്ടുണ്ട് അവിടെ കാടു കയറി പോസ്റ്റുകൾ ആളുകൾക്ക് കാണാൻ കഴിയില്ല. റോഡ് സൈഡിലേക്ക് വാഹനം ചേർക്കുമ്പോൾ കാടിനുള്ളിൽ പോസ്റ്റ്‌ കിടക്കുന്നത് കാണാൻ കഴിയാത്തത് കാരണം അപകടങ്ങൾ പലതും നടന്നിട്ടുള്ള സ്ഥലമാണ്  മാന്നാർ എമർജൻസി റെസ്‌ക്യു ടീം പ്രവർത്തകർ വൃത്തിയാക്കിയത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക