തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍ക്കാര്‍ ഗസറ്റില്‍ വിജ്ഞാപനം വന്ന് 48 മണിക്കൂര്‍ തികയും മുമ്ബാണ് പൊലീസ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചത്.
തീരുമാനം ഗവര്‍ണറെ അറിയിക്കും. ഭേദഗതി റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിന് അയയ്ക്കും. മാധ്യമങ്ങളും പൊതുസമൂഹവും ഉയര്‍ത്തിയ പ്രതിഷേധം പരിഗണിച്ചാണ് തീരുമാനം.
സൈബര്‍ സുരക്ഷയ്ക്കായി പുതിയ ഭേദഗതി വിശദമായ ചര്‍ച്ചയ്ക്കു ശേഷം കൊണ്ടുവരാനും മന്ത്രിസഭ തീരുമാനിച്ചു. ഓര്‍ഡിനന്‍സ് വിഷയം ചര്‍ച്ച ചെയ്യാനാണ് 3.30-ന് പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നത്.
നിലവിലുള്ള പൊലീസ് ആക്ടില്‍ 118 എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് ഒക്ടോബര്‍ 22-ന് ചേര്‍ന്ന മന്ത്രിസഭ ശിപാര്‍ശ ചെയ്തത്.