'ആ കിളിനാദത്തിൽ വീഴല്ലേ', മാനവും പോകും ഒപ്പം കീശയും കീറും; ഫേസ്ബുക് വഴി സൗഹൃദം നടിച്ച് യുവാക്കളുടെ പണം തട്ടുന്ന സംഘം പിടിയില്‍


കൊച്ചി: സോഷ്യൽ മീഡിയ വഴി
സ്‌ത്രീകളുടെ പേരിലുള‌ള വ്യാജ പ്രൊഫൈലുണ്ടാക്കി യുവാക്കളുമായി സൗഹൃദം സ്ഥാപിച്ച്‌ പണം തട്ടുന്ന സംഘം പിടിയില്‍. സ്‌ത്രീശ‌ബ്‌ദത്തില്‍ യുവാക്കളുമായി ശബ്ദസന്ദേശം അയക്കുകയും പിന്നീട് അവരുടെ സ്വകാര്യ ചിത്രങ്ങള്‍ കൈക്കലാക്കിയ ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.
സമൂഹമാദ്ധ്യമ അക്കൗണ്ടുകളും ഇ വാല‌റ്റുകളും ഉപയോഗിച്ച്‌ മാത്രം പണം തട്ടുന്ന ഇവര്‍ തിരുവനന്തപുരം സ്വദേശിയായ യുവാവിന്റെ പക്കല്‍ നിന്നും പതിനായിരം രൂപ തട്ടിയെടുത്തു. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് രാജസ്ഥാൻ സ്വദേശികളായ രണ്ട് പേരുടെ അറസ്റ്റിലേക്ക് നയിച്ചത്.


രാജസ്ഥാനിലെ കാമന്‍ സ്വദേശികളായ നഹര്‍ സിംഗ്, സുഖ്ദേവ് സിംഗ് എന്നിവരെ ഡി.വൈ.എസ്.പി ടി.ശ്യാം ലാലിന്റെ നേതൃത്വത്തിലുള‌ള സൈബര്‍ പൊലീസ് സംഘമാണ് അറസ്‌റ്റ് ചെയ്‌തത്. അങ്കിത ശര്‍മ്മ എന്ന പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി യുവാവുമായി സൗഹൃദം സ്ഥാപിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. രാജസ്ഥാന്‍ പൊലീസിന്റെ സഹായത്തോടെ ഡിജി‌റ്റല്‍ തെളിവുകളടക്കം ശേഖരിച്ചാണ് പ്രതികളെ പിടികൂടിയത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക