ഉണക്കച്ചെമ്മീന്‍ മാങ്ങയിട്ട് വെച്ചാല്‍ അത് കഴിക്കുന്നതിന്റെ ടേസ്റ്റ് അതൊന്ന് വേറെ തന്നെയാണ്. എന്നാല്‍ മീന്‍ കറി തയ്യാറാക്കുന്നതിന് പിന്നില്‍ അല്പം പൊടിക്കൈകള്‍ കൂടി അറിഞ്ഞിരുന്നാല്‍ അത് നിങ്ങളുടെ മീന്‍ കറിക്ക് അല്പം സ്വാദ് കൂട്ടുന്നുണ്ട്. നല്ല കിടിലന്‍ രുചിയില്‍ വീട്ടില്‍ തന്നെ നമുക്ക് ഇത് തയ്യാറാക്കി നോക്കിയാലോ? അതിന് വേണ്ടി നല്ല ഉണക്കച്ചെമ്മീന്‍ നല്ല പുളിയുള്ള മാങ്ങയും വേണം.
ആവശ്യമുള്ള ചേരുവകൾ
ഉണക്കച്ചെമ്മീന്‍ - 250 ഗ്രാം
ഇഞ്ചി - ഒരു കഷ്ണം
വെളുത്തുള്ളി - 5-6 അല്ലി
സവാള അരിഞ്ഞത് - 1 എണ്ണം
പച്ചമുളക് - 4 എണ്ണം
കുടംപുളി - ഒരുകഷ്ണം
പച്ചമാങ്ങ അരിഞ്ഞത് - 1
കറിവേപ്പില - രണ്ട് തണ്ട്
തേങ്ങ ചിരകിയത് - ഒരു കപ്പ്
മുളക് പൊടി - അര ടീസ്പൂണ്‍
മഞ്ഞള്‍പ്പൊടി - കാല് ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
വെളിച്ചെണ്ണ - പാകത്തിന്
തയ്യാറാക്കുന്ന വിധം
ഒരു മണ്‍ചട്ടിയില്‍ എണ്ണ ഒഴിക്കുക. അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക്, കറിവേപ്പില, ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. അതിലേക്ക് മഞ്ഞള്‍പ്പൊടി, മുളക് പൊടി എന്നിവ ചേര്‍ത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് നല്ലതുപോലെ മിക്സ് ആയികഴിഞ്ഞാല്‍ അതിലേക്ക് ഒരു കഷ്ണം കുടംപുളി ചതച്ചത് ചേര്‍ത്ത് കൊടുക്കുക. പിന്നീട് അല്പം വെള്ളമൊഴിച്ച് തിളപ്പിച്ച ശേഷം അതിലേക്ക് ചെമ്മീന്‍ കഷ്ണങ്ങള്‍ വൃത്തിയാക്കി ഇട്ട് കൊടുക്കുക.
ഇത് നല്ലതുപോലെ തിളച്ച് കഴിയുമ്പോള്‍ അതിലേക്ക് മാങ്ങകഷ്ണങ്ങള് ഇതിലേക്ക് ഇടുക. മാങ്ങ നല്ലതുപോലെ വെന്ത് കഴിയുമ്പോള്‍ അതിലേക്ക് തേങ്ങ നല്ലതുപോലെ അരച്ചത് ചേര്‍ത്ത് കൊടുക്കുക. പുളി കുറവാണ് എന്ന് തോന്നിയാല്‍ ഒരു തക്കാളി ഇട്ട് കൊടുക്കാവുന്നതാണ്. ഇത് നല്ലതുപോലെ തിളച്ച് കഴിഞ്ഞാല്‍ കറിക്ക് പുളി ഉണ്ടാവും. ചെമ്മീനും മാങ്ങയും നല്ലതുപോലെ വെന്ത് കഴിഞ്ഞാല്‍ അതിലേക്ക് അല്പം വെളിച്ചെണ്ണയും കറിവേപ്പിലയും താളിക്കാവുന്നതാണ്. നല്ല രുചികരവും ഗംഭീരവുമായ ചെമ്മീന്‍ കറി തയ്യാര്‍.