തൃശൂരിൽ ഭര്‍ത്താവിനൊപ്പം പോകവേ നവവധുവിനെ കാര്‍ തടഞ്ഞ്​ കാമുകന്‍'തട്ടിക്കൊണ്ടുപോയി'


ചെറുതുരുത്തി (തൃശൂര്‍): വിവാഹം കഴിഞ്ഞ് ഭര്‍ത്താവിന്‍റെ കൂടെ വീട്ടിലേക്ക് വരുന്ന വധുവിനെ സിനിമ സ്​​െറ്റെലില്‍ കാര്‍ തടഞ്ഞ്​ കാമുകന്‍ 'തട്ടിക്കൊണ്ടുപോയി'. തൃശൂര്‍ ദേശമംഗലം പഞ്ചായത്തിലെ കടുകശ്ശേരിയില്‍ കഴിഞ്ഞദിവസമാണ് സംഭവം.

കടുകശ്ശേരിയിലുള്ള വധു ചെറുതുരുത്തി പുതുശ്ശേരിയിലുള്ള യുവാവിനെ വീട്ടുകാരുടെ ഇഷ്​ടപ്രകാരമാണ്​ വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ ശേഷം വര​ന്‍റെ വീട്ടിലേക്ക് വരുന്നതിനിടെ വിജന സ്ഥലത്തുവെച്ച്‌ കാമുകനും കൂട്ടുകാരും കാര്‍ തടയുകയായിരുന്നു. തുടര്‍ന്ന്​ താലിമാല ഭര്‍ത്താവിന് ഊരി നല്‍കി വധു കാമുകന്‍റെ കൂടെപോയി.


ഭര്‍ത്താവി​ന്‍റെ പരാതിയെ തുടര്‍ന്ന് ചെറുതുരുത്തി പൊലീസ് യുവതിയെയും കാമുകനെയും സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി. ബന്ധുക്കളുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്ന് ആഭരണങ്ങള്‍ ഊരി വാങ്ങിയ ശേഷം യുവതിയെ കാമുക​ന്‍റെ വീട്ടുകാരുടെ കൂടെ പറഞ്ഞയച്ചു.

ഭര്‍ത്താവി​ന്‍റെ വീട്ടുകാര്‍ക്ക് കല്യാണ ​ചെലവിന് നഷ്​ടപരിഹാരമായി രണ്ടര ലക്ഷം രൂപ വധുവിന്‍റെ പിതാവ് നല്‍കിയ ശേഷമാണ് പൊലീസ് കേസ് പിന്‍വലിച്ചത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക