സി.എ.ജിയോടുള്ള മുഖ്യമന്ത്രിയുടെ എതിര്‍പ്പിന്റെ കാരണം അഴിമതി കണ്ടുപിടിക്കപ്പെടുമെന്ന ഭീതി: രൂക്ഷ വിമർശനവുമായി- കെ.സുരേന്ദ്രന്‍


തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടിന്മേല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സി.എ.ജി അഭിപ്രായം പറയുന്നതില്‍ മുഖ്യമന്ത്ര ഉറഞ്ഞുതുള്ളുന്നത് കിഫ്ബിയിലെ അഴിമതി കണ്ടുപിടിക്കപ്പെടുമെന്നതിലെ വെപ്രാളം മൂലമാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

കരടിലില്ലാത്ത കാര്യങ്ങള്‍ സി.എ.ജി പറയുന്നുവെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എങ്ങനെയാണ് സി.എ.ജി റിപ്പോര്‍ട്ടിലെ കരട് മുഖ്യമന്ത്രി കണ്ടത്. നിയമസഭയില്‍ വയ്ക്കും മുന്‍പ് റിപ്പോര്‍ട്ട് കണ്ടുവെങ്കില്‍ മുഖ്യമന്ത്രി ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യനല്ല.

കിഫ്ബിയുടെ മറവില്‍ ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് പറയുന്ന സര്‍ക്കാരിന് സി.എ.ജി പരിശോധിക്കുന്നതില്‍ എന്താണ് പ്രശ്‌നം. എല്ലാ അനുമതിയോടെയാണ് വായ്പയെന്ന് ധനമന്ത്രി പറയുന്നു. പിന്നെ എന്താണ് പ്രശ്‌നം. ഭരണഘടനയ്ക്ക് എതിരായി എന്തെങ്കിലും സി.എ.ജി ചെയ്യുമോ? അധികാരമില്ലാത്ത സ്ഥാലങ്ങളില്‍ പരിശോധിക്കുമോ?

സി.എ.ജിയോടുള്ള പിണറായി വിജയന്റെ എതിര്‍പ്പിന്റെ കാരണം എന്താണ്. കിഫ്ബി മാനദണ്ഡങ്ങള്‍ ലംഘിച്ചും മതിയായ അനുമതിയില്ലാതെയുമാണ് വിദേശത്തുനിന്ന വായ്പ എടുത്തത്. അത് നിയമവിരുദ്ധമാണ്. വായ്പയെ കുറിച്ച് സംശയം ഉയര്‍ന്നിരിക്കുകയാണ്. കുറഞ്ഞ പലിശയ്ക്ക് കിട്ടേണ്ട വായ്പ കൂടിയ പലിശയ്ക്ക് എടുത്തത് പിടിക്കപ്പെട്ടു.

തോമസ് ഐസക്കിന്റെ വിദേശ ബന്ധത്തെ കുറിച്ച് താന്‍ ആവര്‍ത്തിച്ചുപറഞ്ഞിട്ടും അദ്ദേഹം ഒരു നിയമനടപടിയും സ്വീകരിക്കുന്നില്ല. തോമസ് ഐസക്കിന്റെ മസാല ബോണ്ടും കിഫ്ബിയിലെ മറ്റ് ഇടപാടുകളും വ്യക്തിപരമായ സാമ്പത്തിക ലാഭം വച്ചുകൊണ്ടുള്ളതാണ്. കിഫ്ബിക്കെതിരെ ഒരു പരാതിയും പറയുന്നില്ല. കിഫ്ബി നടപ്പാക്കുന്ന വികസന പദ്ധതികളില്‍ അഴിമതി നടക്കുന്നു. വായ്പകള്‍ എടുത്തതില്‍ ക്രമക്കേട് നടന്നു.

മറ്റ് സംസ്ഥാനങ്ങള്‍ക്കും ഇല്ലാത്ത അധികാരം കേരളത്തിനുണ്ടെന്ന് പിണറായി വിജയന്‍ കരുതരുത്. കിഫ്ബിക്ക് മറുപടി കൊടുക്കേണ്ടതിനു പകരം കേന്ദ്ര-സംസ്ഥാന തര്‍ക്കമായി മാറ്റി രാഷ്ട്രീയം കളിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക