എതിര്‍പ്പ് കനത്തു, കേന്ദ്ര നേതൃത്വം തിരുത്തി, പിന്മാറി സർക്കാർ; നിയമം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രിവ്യാപകമായ വിമര്‍ശനം ക്ഷണിച്ചുവരുത്തിയ കേരള പൊലീസ് ആക്ടിലെ 118 എ ഭേദഗതി ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നു. എതിര്‍പ്പ് വ്യാപകമായ സാഹചര്യത്തില്‍ തീരുമാനം പിന്‍വലിക്കാന്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുത്ത സംസ്ഥാന സെക്രട്ടേറിയറ്റിലാണ് നിര്‍ണായക തീരുമാനമുണ്ടായത്.

സ്ത്രീകള്‍ക്കെതിരായ സൈബര്‍ അതിക്രമം ഉള്‍പ്പെടെ സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം ചര്‍ച്ചായയ ഘട്ടത്തിലാണ് അത് തടയാനെന്ന പേരില്‍ സര്‍ക്കാര്ഡ# പൊലീസ് നിയമം ഭേഗദതി ചെയ്ത് ഉത്തരവിറക്കിയത്. ഇത് മാധ്യമ സ്വാതന്ത്ര്യം തടയുന്നതും പൗരന്മാരുടെ അഭിപ്രായ സ്വാതന്ത്ര്യം നിഷേധിക്കുന്നതുമാണെന്ന വിമര്‍ശനമുയര്‍ന്നിരുന്നു. നേരത്തെ സുപ്രീംകോടറി റദ്ദാക്കിയ സെക്ഷന്‍ 66 എയുടെ പുനരവതാരമാണ് 118 എ ഭേദഗതി എന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.
 
നിയമ നിര്‍മ്മാണത്തിന് പകരം ഓര്‍ഡിനന്‍സ് റൂട്ടിലൂടെ പത്ര മാരണ നിയമം കൊണ്ടുവരികയാണെന്ന വിമര്‍ശനമാണ് പ്രതിപക്ഷ നേതാക്കളും ആക്ടിവിസ്റ്റുകളും ഉന്നയിച്ചത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ ഉള്‍പ്പെടെയുള്ള,വര്‍ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക