രാഹുൽ ഗാന്ധി നൽകിയ കിറ്റുകളടക്കം പ്രളയ ദുരിതാശ്വാസ സാധനങ്ങൾ കെട്ടിക്കിടന്ന് നശിക്കുന്നു; കോൺഗ്രസ് പൂഴ്ത്തി വെച്ചതെന്ന് ആരോപിച്ച്- ഡിവൈഎഫ്ഐ


നിലമ്പൂർ: പ്രളയക്കെടുതിയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ശേഖരിച്ച്‌ നിലമ്ബൂരിലെത്തിച്ച ഭക്ഷ്യകിറ്റുകള്‍ വിതരണംചെയ്യാതെ പുഴുവരിച്ചനിലയില്‍.
കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി നേതൃത്വത്തില്‍ ആര്യാടന്‍ മുഹമ്മദിന്റെ വീടിനുമുമ്ബിലെ കടമുറിയില്‍ സൂക്ഷിച്ച ഭക്ഷ്യകിറ്റുകളാണ് കെട്ടിക്കിടക്കുന്നത്.

നിരവധി സംഘടനകളും ജനപ്രതിനിധികളും കൈമാറിയ അരിയും ഗോതമ്ബും പലവ്യഞ്ജനങ്ങളും ഉള്‍പ്പെടെ 10 ടണ്‍ വരുന്ന ഭക്ഷ്യവസ്തുക്കളുണ്ട്. രാഹുല്‍ഗാന്ധി എംപി നല്‍കിയ കിറ്റുകളും വിതരണംചെയ്തിട്ടില്ല. ഭക്ഷ്യകിറ്റുകള്‍ സൂക്ഷിച്ച കടമുറിയുടെ പരിസരത്ത് ദുര്‍ഗന്ധമുണ്ടെന്ന പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുറി തുറന്നപ്പോഴാണ് പുഴുവരിച്ചനിലയില്‍ കണ്ടെത്തിയത്. ഇതിനെതിരെ നാട്ടുകാരില്‍ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരുമെത്തി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക