മംഗുളൂരു: മണവാട്ടിയുടെ സഹോദരന് ഉള്‍പ്പെടെ വിവാഹച്ചടങ്ങിനിടെ പുഴയില്‍ നീന്താനിറങ്ങിയ അഞ്ചു യുവാക്കള്‍ മുങ്ങി മരിച്ചു. ചിക്കമംഗളൂറിനടുത്ത ഹെരിക്കരയില് ബുധനാഴ്ച സന്ധ്യയോടെയാണ് ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു. വാസ്റ്റര്‍ സ്വദേശികളും കല്യാണ പെണ്ണിന്റെ സഹോദരന്മാരുമായ സന്ദീപ് (23), രഘു(25), ഹഞ്ചാര്വള്ളി സ്വദേശികളും സഹോദരന്മാരുമായ ദിലീപ്(25), സന്ദീപ്(23), ദീപക്(21) എന്നിവരാണ് മരിച്ചത്.
യുവാക്കള്‍ ഒരുമിച്ചെത്തി പുഴയിലേക്ക് എടുത്തുചാടുകയായിരുന്നു. ആഴവും അടിയൊഴുക്കും കാരണം നിലകിട്ടാതായി. ഇതിനിടെ, രണ്ടുപേര്‍ ഒരുവിധം കരകയറി നാട്ടുകാരെ അറിയിക്കുകയായിരുന്നു. അഗ്നിശമന സേനയും പ്രദേശവാസികളും നടത്തിയ തെരച്ചിലില്‍ രാത്രിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.