പ്രധാനമന്ത്രി മോദി നാളെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും
ന്യൂഡല്‍ഹി: കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നാളെ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയേക്കും. കൊറോണ വൈറസ് വ്യാപനം കൂടി വരുന്നതും വാക്‌സിന്‍ വിതരണവമായി ബന്ധപ്പെട്ട കാര്യങ്ങളും ചര്‍ച്ച ചെയ്യാനാണ് കൂടിക്കാഴ്ചയെന്ന് സൂചനയുണ്ട്.

പ്രധാനമന്ത്രി രണ്ട് യോഗങ്ങള്‍ വിളിച്ചേക്കുമെന്നാണ് വിവരം. ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാന മുഖ്യമന്ത്രിമാരുമായോ പ്രതിനിധികളുമായോ ആണ് ഒരു യോഗം നിശ്ചയിച്ചിരിക്കുന്നത്. കൊവിഡ് വാക്‌സിന്‍ പരീക്ഷണം മൂന്നാം ഘട്ടവും പൂര്‍ത്തിയായി ലൈന്‍സും ലഭിച്ചുകഴിച്ചാല്‍ വിതരണം ചെയ്യുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ടെന്ന് നിതി അയോഗ് യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്തെ വാക്‌സികന്‍ പരീക്ഷണം രണ്ടാമത്തേയോ മൂന്നാമത്തെയോ ഘട്ടത്തില്‍ പുരോഗമിക്കുന്ന സമയത്തുകൂടിയാണ് മോഡി സംസ്ഥാന പ്രതിനിധികളുമായി സംസാരിക്കുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക