തിരുവനന്തപുരം: സി.എ.ജിയെ മുഖ്യമന്ത്രി വിമര്‍ശിച്ചത് കഥയറിയാതെ ആട്ടം കാണുന്നത് പോലെയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.എ.ജി റിപ്പോര്‍ട്ടിന്റെ കോപ്പി ആര്‍ക്കെങ്കിലും കിട്ടിയോ? ആരും കാണാത്ത സി.എ.ജി റിപ്പോര്‍ട്ടിനെ , ധനമന്ത്രി മോഷ്ടിച്ച് പറയുന്ന റിപ്പോര്‍ട്ടിനെ കുറിച്ച് മുഖ്യമന്ത്രി അഭിപ്രായം പറയുന്നത് മോശമാണ്. ഭരണഘടനാ സ്ഥാപനമാണ് സി.എ.ജി അതിനെ വെല്ലുവിളിക്കുന്നത് ഭരണഘടനയെ വെല്ലുവിളിക്കുന്നതുപോലെയാണ്. വരവ് ചെലവ് കണക്ക് സി.എ.ജി ഓഡിറ്റ് ചെയ്യുമ്പോള്‍ സര്‍ക്കാരിന്റെ കൊള്ളത്തരങ്ങള്‍ പുറത്തുവരുന്നു.
സര്‍ക്കാരിനെ അട്ടിമറിക്കാനാണെന്ന് മുഖ്യമന്ത്രി പറയുന്നു. കഷ്ടിച്ച് ആറു മാസമുള്ള സര്‍ക്കാരിനെ ആര് അട്ടിമറിക്കാനാണ്. അട്ടിമറിച്ചിട്ട് എന്ത് കിട്ടാനാണ്. വരുന്ന തെരഞ്ഞെടുപ്പുകളില്‍ ജനങ്ങള്‍ ഈ സര്‍ക്കാരിനെ അട്ടിമറിക്കും
തന്റെ് മണ്ഡലമായ ഹരിപ്പാടും വികസനമെത്തിച്ചുവെന്ന് മുഖ്യമന്ത്രി പറയുന്നു. ഇത് മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്ന് കൊണ്ടുവന്ന പൈസ അല്ലല്ലോ? നാട്ടിലെ ജനങ്ങളുടെ നികുതിപ്പണമാണ്. ആകെ ഒരു കടല്‍പ്പാലവും സ്കൂള്‍ കെട്ടിടവും പണിയാനാണ് ഫണ്ട് അനുവദിച്ചത്. 140 മണ്ഡലങ്ങളിലും വികസനം കൊണ്ടുവരണം. അത് ആരുടെയും വീട്ടിലെ പണമെടുത്തല്ലെന്നും ചെന്നിത്തല വിമര്‍ശിച്ചു.