കൊല്‍ക്കത്ത: രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് നിരവധി അഭ്യൂഹങ്ങള്‍ നിലനില്ക്കുമ്പോള് തന്റെ ഇടതു ചായ്വിനെക്കുറിച്ച് നിലപാട് വ്യക്തമാക്കി ബംഗാളി നടി ശ്രീലേഖ മിത്ര. ഒരാള്‍ക്കും ഒറ്റ രാത്രികൊണ്ട് ചെങ്കൊടി പിടിക്കാനാവില്ലെന്നും, ഇടതു പക്ഷത്തോടൊപ്പം നില്ക്കണമെങ്കില് വിദ്യാഭ്യാസം വേണമെന്നും ഈ പാര്‍ട്ടി വിദ്യാസമ്പന്നരുടേതാണെന്നുമായിരുന്നു താരത്തിന്റെ പ്രസ്താവന.
ഇടതു വേദികളില്‍ സജ്ജീവ സാന്നിധ്യമാണ് ശ്രീലേഖ മിത്ര. എന്നാല്‍ ഇതുവരെ താരം തന്റെ രാഷ്ട്രീയ പ്രവേശനവുമായി സംബന്ധിക്കുന്ന തീരുമാനങ്ങളൊന്നും എടുത്തിരുന്നില്ല. പാര്‍ട്ടി പ്രവേശനം ഉടന്‍തന്ന ഉണ്ടാകുമോ എന്ന ചോദ്യത്തിന് താരം നല്കിയ മറുപടി 'അങ്ങനെയാണോ തോന്നുന്നത്? എന്നാല്‍ അങ്ങനെയാവട്ടെ' എന്നായിരുന്നു. ഇതോടെയാണ് ബംഗാള്‍ രാഷ്ട്രീയം പുതിയ ചര്‍ച്ചകള്‍ക്ക് വേദിയായത്.
'താന്‍ അന്നും ഇന്നും ഉറച്ച ഇടതു അനുഭാവിയാണ്. ഇത് ഇടതു നേതാക്കള്‍ക്കും വ്യക്തമായി അറിയാം.' എന്നും താരം പറഞ്ഞതോടെ രാഷ്ട്രീയ പ്രവേശനം ഏതാണ്ടുറപ്പായിക്കഴിഞ്ഞു. ബിഹാര്‍ തിരഞ്ഞെടുപ്പു ഫലം വന്നതോടെ ഇടതുപക്ഷം തിരിച്ചു വരവിനൊരുങ്ങുകയാണെന്നതിന്റെ സൂചനകള്‍ പ്രകടമാണ്. ബംഗാളില്‍ തിരിച്ചുവരവിന് ശ്രമിക്കുന്ന സിപിഎമ്മിന് താരത്തിന്റെ രാഷ്ട്രീയ പ്രവേശനം ഗുണമായേക്കും.

Need not say nething further pic.twitter.com/MhuL20wB67
— Sreelekha Mitra (@SreelekhaSpeaks) November 23, 2020