പരിശീലനത്തിനിടെ നാവിക സേനയുടെ യുദ്ധവിമാനം അറബിക്കടലില്‍ തകര്‍ന്ന് വീണു; പൈലറ്റിനെ കാണാതായി, ഈ വർഷമിത് രണ്ടാമത്തെ അപകടം


ന്യൂഡല്‍ഹി: മിഗ് 29-കെ യുദ്ധവിമാനം പരിശീലനത്തിനിടെ അറബിക്കടലില്‍ തകര്‍ന്ന് വീണു. പൈലറ്റുമാരില്‍ ഒരാളെ രക്ഷപ്പെടുത്തി. ഒരാളെ കാണാതായി. വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടം നടന്നത്. കാണാതായ പൈലറ്റിനായി സേനയുടെ വിവിധ യൂണിറ്റുകള്‍ തിരച്ചില്‍ നടത്തുകയാണെന്ന് നാവിക സേന അറിയിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും നാവിക സേന പ്രസ്താവനയില്‍ വ്യക്തമാക്കി.

അറബിക്കടലില്‍ ഐഎന്‍എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന മിഗ് 29 കെ യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഗോവയില്‍ പതിവ് പരിശീലനത്തിനിടെ മറ്റൊരു മിഗ് 29 കെ വിമാനം തകര്‍ന്ന് വീണിരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക