പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ്; സി​ബി​ഐ അ​ന്വേ​ഷ​ണ​ത്തിന് ഉത്തരവിട്ട്‌ ഹൈ​ക്കോ​ട​തി


കൊ​ച്ചി: പോ​പ്പു​ല​ര്‍ ഫി​നാ​ന്‍​സ് ത​ട്ടി​പ്പ് കേ​സ് അ​ന്വേ​ഷ​ണം സി​ബി​ഐ​ക്ക്. ഇ​തു സം​ബ​ന്ധി​ച്ചു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ച്ചു. സി​ബി​ഐ അ​ടി​യ​ന്ത​ര​മാ​യി കേ​സ​ന്വേ​ഷ​ണം ഏ​റ്റെ​ടു​ക്ക​ണ​മെ​ന്നും പ്ര​ത്യേ​ക സം​ഘം രൂ​പീ​ക​രി​ച്ച്‌ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.


ബ​ഡ്സ് ആ​ക്‌ട് പ്ര​കാ​രം ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന 1368 കേ​സു​ക​ളാ​ണ് സി​ബി​ഐ​ക്ക് കൈ​മാ​റി​യ​ത്. ഇ​ര​ക​ള്‍​ക്ക് പ​ണം തി​രി​ച്ചു കി​ട്ടു​ന്ന​തി​ന് കേ​ന്ദ്ര നി​യ​മ പ്ര​കാ​രം കോ​ട​തി രൂ​പീ​ക​രി​ക്കാ​നും ക​ന്പ​നി​യു​ടെ ആ​സ്തി​ക​ള്‍ ക​ണ്ടു കെ​ട്ടാ​നും കോ​ട​തി ഉ​ത്ത​ര​വി​ല്‍ നി​ര്‍​ദേ​ശി​ച്ചു. 

ത​ട്ടി​പ്പി​ല്‍ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഒ​രു കൂ​ട്ടം നി​ക്ഷേ​പ​ക​ര്‍ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​ക​ള്‍ പ​രി​ഗ​ണി​ച്ചാ​ണ് ജ​സ്റ്റീ​സ് പി.​സോ​മ​രാ​ജ​ന്‍റെ ഉ​ത്ത​ര​വ്. നേ​ര​ത്തെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ കേ​സ് സി​ബി​ഐ​ക്ക് കൈ​മാ​റി​ക്കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നെ​ങ്കി​ലും കേ​സ് ഏ​റ്റെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​യി​രു​ന്നു സി​ബി​ഐ. ഇ​തു ത​ള്ളി​ക്കൊ​ണ്ടാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക