പുതിയ പോലീസ് നിയമഭേദഗതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യില്ലെന്ന് ഹൈക്കോടതിയില്‍ ഉറപ്പ് നൽകി സർക്കാർ


കൊച്ചി: പോലീസ് നിയമഭേദഗതി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഉറപ്പ് നല്‍കി. പ്രതിപക്ഷ നേതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. കെ.പി.എ ഭേദഗതിയുടെ 118 എ വകുപ്പ് പ്രകാരം എഫ്്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് അടക്കമുള്ള നടപടികള്‍ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു.

ചീഫ് ജസ്റ്റിസ് മണികുമാര്‍ അധ്യക്ഷനായ ബെഞ്ചിനെയാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. സര്‍ക്കാരിനോട് ഇത് സംബന്ധിച്ച് രേഖാമൂലം മറുപടി നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. കെ.പി.എ ആക്ടിലെ പുതിയ ഭേദഗതി സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്.

118 എ വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ വിശദമായ വാദം കേള്‍ക്കും. അതേസമയം പുതിയ ഭേദഗത അനസരിച്ച് കേസെടുക്കരുതെന്ന ഡി.ഡി.പി ലോക്‌നാഥ് ബെഹ്‌റ ഉത്തരിട്ടു. പുതിയ നിര്‍ദ്ദേശം വരുന്നത് വരെ കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം.

21-ാം തീയതി പുറത്തിറക്കിയ ഓര്‍ഡിനന്‍സില്‍ 118 എ വകുപ്പ് ചേര്‍ത്തിട്ടുള്ള സാഹചര്യത്തില്‍ ആ വകുപ്പ് പ്രകാരം കേസെടുക്കാന്‍ പരാതികള്‍ വന്നേക്കാം. നിയമനടപടി എടുക്കുന്നതിന് മുമ്പ് പോലീസ് ആസ്ഥാനത്തെ ലീഗല്‍ സെല്ലുമായി ബന്ധപ്പെട്ട് വിശദീകരണം തേടണമെന്നും ഡി.ജി.പി സര്‍ക്കുലറില്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക