എംഎൽഎ വി.ഡി സതീശനെതിരെ അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ്


തിരുവനന്തപുരം:  പ്രളയ പുനരധിവാസ പദ്ധതിയായ പുനര്‍ജനിക്ക് വേണ്ടി അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്ന ആരോപണത്തില്‍ വി.ഡി സതീശന്‍ എം.എല്‍.എയ്ക്ക് എതിരെ അന്വേഷണത്തിന് അനുമതി തേടി സ്പീക്കറെ സമീപിച്ചു.  പറവൂര്‍ നിയോജക മണ്ഡലത്തില്‍ നടപ്പിലാക്കിയ പദ്ധതിയാണ് പുനര്‍ജനി. അനുമതി ഇല്ലാതെ വിദേശ സഹായം സ്വീകരിച്ചു എന്നും ഇത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നുമാണ് ആരോപണം.

സംഭവത്തില്‍ പ്രഥമിക പരിശോധന പൂര്‍ത്തിയാക്കിയ വിജിലന്‍സ് തുടര്‍ അന്വേഷണത്തിന് ആഭ്യന്തര വകുപ്പിന്റെ അനുമതി തേടിയിരുന്നു. 

ഔദ്യോഗിക ആവശ്യത്തിനായി ഗുജറാത്തില്‍  പോയ സ്പീക്കര്‍ 30ാം തീയതിയെ സംസ്ഥാനത്തേക്ക് മടങ്ങിയെത്തുകയുള്ളു. അതിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക