എ കെ രാമൻ നായരെ അനുസ്മരിച്ചു


മാന്നാർ: സിപിഐ എം മാവേലിക്കര ഏരിയാ കമ്മിറ്റി അംഗം കാർഷിക വികസന ബാങ്ക് ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച എ കെ രാമൻ നായരുടെ ഒമ്പതാമത് ചരമ വാർഷികം ആചരിച്ചു. അനുസ്മരണ സമ്മേളനം ഏരിയാ കമ്മിറ്റി അംഗം കെ നാരായണപിള്ള ഉദ്ഘാടനം ചെയ്തു. ആർ സഞ്ജീവൻ അധ്യക്ഷനായി. ടി സുകുമാരി അനുസ്മരണ പ്രഭാഷണം നടത്തി. ഡി ഫിലേന്ദ്രൻ, എം കെ പുരുഷോത്തമദാസ്, ഇ എൻ നാരായണൻ, കെ സുരേഷ്കുമാർ, കെ കെ മനോഹരൻ, കെ ആർ ദേവരാജൻ, ടി ജി ജോസഫ്, ഡി ഗോപാലകൃഷ്ണൻ, അജിതകുമാരി, കെ എസ് സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു. തൃപ്പെരുന്തുറ ചെന്നിത്തല എന്നീ ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും നടത്തി

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക