'പിശാചായി മാറുന്നുവെന്ന പേടി'; ഒരു വയസുള്ള ആൺകുഞ്ഞിനെ പിതാവ് പുഴയിൽ എറിഞ്ഞു കൊന്നു


പിശാചായി മാറുന്നു എന്ന ഭയത്തിൽ കുഞ്ഞിനെ പുഴയിൽ എറിഞ്ഞു കൊന്ന സംഭവത്തിൽ പിതാവിനെതിരെയുള്ള വിചാരണ പുരോഗമിക്കുന്നു. കഴിഞ്ഞ വർഷമാണ് ഗ്രേറ്റർ മാഞ്ചസ്റ്ററിൽ ഒരു വയസ് പ്രായമുള്ള കുഞ്ഞിനെ പിതാവ് പുഴയിൽ എറിഞ്ഞു കൊന്നത്.
2019 സെപ്റ്റംബറിലാണ് സാക് ബെന്നെറ്റ് ഇക്കോ (23) 1 വയസ് മാത്രം പ്രായമുള്ള സക്കാരി എന്ന സ്വന്തം ആൺകുഞ്ഞിനെ റെഡ്ക്ലിഫിലുള്ള ഇർവെൽ പുഴയിലേക്ക് എറിഞ്ഞത്. ഭാര്യയുമായി വഴക്കുണ്ടായതിന് ശേഷമായിരുന്നു ഇയാൾ കുഞ്ഞിനെ കൊന്നത്.

കുഞ്ഞ് പിശാചായി രൂപമാറ്റം സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും ഇത് കണ്ട് ഭയപ്പെട്ടാണ് പുഴയിൽ എറിഞ്ഞതെന്നുമാണ് സാക് ബെന്നെറ്റിന്റെ ന്യായം.  സക്കാരിയെ കൂടാതെ ബെന്നെറ്റിന്റെ ഭാര്യ എമ്മ ബ്ലോഡ് എട്ട് മാസം ഗർഭിണിയായിരുന്നു. ഗർഭിണിയായ തനിക്ക് കുഞ്ഞിന്റേയും ബെന്നെറ്റിന്റേയും കാര്യങ്ങൾ നോക്കാൻ കഴിയില്ലെന്നും അതിനാൽ സ്വന്തം കാര്യങ്ങൾ ബെന്നെറ്റ് തന്നെ ചെയ്യണമെന്നും എമ്മ ആവശ്യപ്പെട്ടു. ഇതാണ് കുഞ്ഞിന്റെ മരണത്തിൽ കലാശിച്ചത്.

കുഞ്ഞിന്റെ പേരിൽ ഭാര്യയുമായി വഴക്കുണ്ടായതിന് പിന്നാലെ കുഞ്ഞിന്റെ കൈകാലുകൾ നീളുന്നതായി കണ്ടുവെന്നും ഇതാണ് പുഴയിൽ എറിയാൻ കാരണമെന്നുമാണ് ബെന്നെറ്റിന്റെ വാദം. മാനസിക രോഗത്തിന് ചികിത്സയിൽ കഴിയുന്നയാളാണ് ബെന്നെറ്റ്.
സെപ്റ്റംബർ 11ന് വൈകിട്ട് നാല് മണിയോടെ കുഞ്ഞുമായി വീട്ടിൽ നിന്നിറങ്ങിയ ഇയാൾ റെഡ്ക്ലിഫിൽ എത്തി കുഞ്ഞിനെ പുഴയിൽ എറിയുകയായിരുന്നു. ഈ സമയം വീടിന്റെ മുകൾ നിലയിലായിരുന്ന ഭാര്യ കുഞ്ഞുമായി പുറത്തുപോകുന്ന ഭർത്താവിനെ കണ്ടില്ല. കുഞ്ഞിനെ രണ്ട് കൈകളിലും ഇട്ട് ആട്ടി പുഴയിലേക്ക് എറിയുന്നത് രണ്ട് വിദ്യാർത്ഥികളാണ് ആദ്യം കണ്ടത്.

സംഭവശേഷം അടുത്തുള്ള പബ്ബിലെത്തിയ ബെന്നെറ്റ് അവിടെയെത്തിയ മറ്റൊരാളോട് സംഭവിച്ചത് പറഞ്ഞു. പിന്നാലെ ഇയാളെ അറസ്റ്റ് ചെയ്തു. പുഴയിൽ കുഞ്ഞിന്റെ മൃതദേഹം കണ്ടവരാണ് പൊലീസിനെ വിവരം അറിയിച്ചത്. മാനസിക രോഗത്തിന് ഏറെ നാളായി ചികിത്സ നടത്തുന്നയാളാണ് ബെന്നെറ്റ്. 17ാമത്തെ വയസ്സിൽ മാനസിക രോഗത്തിന് ഇയാൾക്ക് കഞ്ചാവ് ചികിത്സാ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതിയും നൽകിയിരുന്നു.

കുട്ടിക്കാലം മുതൽ അക്രമവും ലഹരിമരുന്ന് ഉപയോഗവുമാണ് ബെന്നെറ്റിന്റെ മാനസിക നില തെറ്റിച്ചതെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു. 2016 ലാണ് എമ്മയെ ബെന്നെറ്റ് പരിചയപ്പെടുന്നത്. 2018 ലാണ് ഇവർക്ക് സക്കാരി ജനിച്ചത്. കുഞ്ഞുണ്ടായ ശേഷം എമ്മയുമായി നിരന്തരം വഴക്കുകളുമുണ്ടായി. ഇതോടെ ബെന്നെറ്റ് വീണ്ടും ലഹരിമരുന്നിന് അടിമയായി. ബെന്നെറ്റിന്റെ പെരുമാറ്റത്തെ കുറിച്ച് എമ്മ സുഹൃത്തിന് അയച്ച മെസേജും കോടതിക്ക് മുന്നിൽ എത്തിയിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക