'ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളര്‍ന്നില്ല', കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്റെ ഫോണ്‍ തിരികെ ലഭിച്ച വിവരം 'അഭ്യുദയകാംക്ഷികളെ' അറിയിച്ച് മന്ത്രി കെ.ടി ജലീന്റെ ഫേസ്ബുക്ക് പോസ്റ്റ്!


മലപ്പുറം: കസ്റ്റംസ് പിടിച്ചെടുത്ത തന്റെ ഗണ്‍മാന്റെ ഫോണ്‍ തിരികെ ലഭിച്ച വിവരം അറിയിച്ച് മന്ത്രി കെ.ടി. ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളര്‍ന്നില്ല.. എന്ന തലക്കെട്ടോടെയാണ് മന്ത്രിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ശിവശങ്കറിന് പിന്നാലെ ജലീലും കുടുങ്ങുമെന്ന പത്രവാര്‍ത്തയോടൊപ്പം മാധ്യമങ്ങളെ 'കൊട്ടി'യാണ് മന്ത്രിയുടെ പോസ്റ്റ്. കസ്റ്റംസ് പിടിച്ചെടുത്ത ഗണ്‍മാന്റെ ഫോണ്‍ തിരികെ ലഭിച്ച വിവരം എല്ലാ അഭ്യൂദയാകാംക്ഷികളെയും അറിയിക്കുന്നുവെന്നും മന്ത്രി പോസ്റ്റില്‍ കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങിനെ:

ആകാശം ഇടിഞ്ഞു വീണില്ല, ഭൂമി പിളർന്നില്ല.
-----------------------------------------
സിറിയയിലേക്കും പാകിസ്ഥാനിലേക്കും വിളിച്ച കോളുകളടങ്ങിയതുൾപ്പടെ മന്ത്രി നടത്തിയ നിഗൂഢ നീക്കങ്ങളെ സംബന്ധിച്ചും, സ്വർണ്ണ കള്ളക്കടത്തിലെ പങ്കാളിത്തത്തെക്കുറിച്ചുമെല്ലാമുള്ള, അതീവ പ്രാധാന്യമർഹിക്കുന്ന വിവരങ്ങളടങ്ങിയ, കസ്റ്റംസ് പിടിച്ചെടുത്ത ഗൺമാൻ്റെ ഫോൺ, തിരിച്ചു ലഭിച്ച വിവരം എല്ലാ "അഭ്യുദയകാംക്ഷികളെ"യും സന്തോഷപൂർവ്വം അറിയിക്കുന്നു. മന്ത്രി നാട്ടിലൊക്കെത്തന്നെ ഉണ്ടെന്ന വിവരവും സവിനയം ഉണർത്തുന്നു. ഇഞ്ചി കൃഷിക്ക് യോജ്യമായ ഭൂമി വയനാട്ടിലോ കർണ്ണാടകയിലോ പാട്ടത്തിനോ വിലക്കോ ലഭിക്കാനുള്ളതായി ആരുടെയെങ്കിലും ശ്രദ്ധയിലുണ്ടെങ്കിൽ അറിയിച്ചാൽ നന്നായിരുന്നു朗朗朗 സത്യമേവ ജയതെ.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക