ലിബറലിസത്തിന്റെ മറവിലൊളിപ്പിച്ച തൊപ്പി വിരോധം മറനീക്കി പുറത്തേക്ക് ? തൊപ്പി വിവാദത്തിൽ ആടിയുലയുന്ന യുവസമിതിക്കെതിരെ ഗുരുതര ആരോപണവുമായി കൂടുതൽ പേർ രംഗത്ത്
കോഴിക്കോട്: കഴിഞ്ഞ ദിവസം യുവസമിതി കൊല്ലം നടത്തിയ പ്രസംഗ മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച മത വിദ്യാർത്ഥിയായുടെ ഫോട്ടത്തിൽ തൊപ്പി വേണ്ടന്ന് പറഞ്ഞത് ഏറെ വിവാദമായിരുന്നു ഇതിന് പിന്നാലെ സംഘാടകർ ഇതിൽ ഖേദം പ്രകടിപ്പിച്ചു പത്രക്കുറിപ്പും ഇറക്കിയിരുന്നു ആ വിവാദ പരാമർശം യുവസമിതിയുടെ നിലപാട് അല്ല എന്നും അത് ഒരു വ്യക്തിയുടെ മാത്രം നിലപാട് ആണ് അങ്ങിനെ ഒരു സംഭവം ഉണ്ടായതിൽ യുവസമിതി ഒന്നാകെ ഖേദം പ്രകടിപ്പിക്കുന്നു മേലിൽ ഇനി അങ്ങിനെ ഉണ്ടാകില്ല ഇത് വിവാദമാക്കരുത് എന്നു പറഞ്ഞു. എന്നാൽ ഇതേ അനുഭവം ആദിൽ ഒളവട്ടൂർ എന്ന് പേരുള്ള ഒരു മത്സരാർത്ഥികൂടി ഇന്ന് ഫസ്ബുക് കുറിപ്പിലൂടെ പങ്കുവെച്ചു. ഇതിൽ മറ്റൊരു മത്സരാർത്ഥി തനിക്കും ഇതേ പോലെ ഒരു അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പങ്കുവെച്ചു. പുതിയ ആരോപണങ്ങൾ യുവസമിതിയെ വീണ്ടും വെട്ടിലാക്കിയിരിക്കുന്നത്..


ആദിൽ ഒളവെട്ടൂരിന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങിനെ:

#കഷ്ടം യുവസമിതി#
#തൊപ്പി #ചൊറി

ഫേസ്ബുക്ക് നിറയെ തൊപ്പിയും ലിബറലിസവുമാണ്. സ്വാഗതം ചർച്ചകൾ നടക്കട്ടെ..
ഞാൻ ഇതുമായി ബന്ധപ്പെട്ട ഒരു ചെറിയ ഒരു അനുഭവം ലളിതമായി പങ്കുവെക്കാം. യുവസമിതി കൊല്ലം എന്ന കൂട്ടായ്മയെ പ്രതിക്കൂട്ടിലാക്കിയ ഇതേ പ്രസംഗ പരിപാടിയിലേക്ക് ഞാനും ഒരു പ്രസംഗം അയച്ചിരുന്നു. (അവസരം മുതലെടുക്കുന്നിടത് തീരെ മടി കാണിക്കാറില്ല) വെളുത്ത അഡ്രസ്സും തൊപ്പിയുമാണ് വേഷം. പൊതുപരിപാടി ആണെങ്കിലും നമ്മുടെ അസ്ഥിത്വം കാത്തുസൂക്ഷിക്കണമെല്ലോ. ഒക്ടോബർ 22നാണ് വീഡിയോ അയക്കേണ്ട അവസാന തീയതി. ഞാൻ അയച്ചു, അവസാനത്തെ തീയതിയിൽ. പിന്നെ യുവ സമിതിയുടെ എഫ് ബി പേജിൽ ഇടക്കിടക്ക് നോക്കും എൻറെ പ്രസംഗം വെന്നോ എന്ന്..
അങ്ങനെ റിസൾട്ട് വന്നു. റിസൾട്ട് വന്നതോടെ തുടങ്ങി ബഹളവും കലഹവും. അപ്പോഴും എൻറെ സംശയവും ആശങ്കയും ഇതായിരുന്നു. '2500 രൂപയുടെ പുസ്തകങ്ങൾ (ഒന്നാം സ്ഥാനം ലഭിച്ചാൽ 2500 രൂപയുടെ പുസ്തകങ്ങളാണ് സമ്മാനം) സ്വപ്നം കണ്ട് ഞാൻ സ്വയം ഷൂട്ട് ചെയ്ത എൻറെ പ്രസംഗം പ്രസിദ്ധീകരിക്കാത്തത് എന്തുകൊണ്ടായിരിക്കാം..?'
ഞാൻ ഉത്തരവാദിത്തപ്പെട്ടവരുമായിട്ട് ചാറ്റ് ചെയ്തു. പരിഗണിക്കാത്തതിന്റെ കാരണം അനേഷിച്ചു. അവര് പറഞ്ഞു ജഡ്ജ്മെൻറ് കഴിഞ്ഞു..ന്ന്. 
"ഞമ്മക്ക് കുഴപ്പമില്ല. അവര് വിട്ടു പോയതാവും" ശുഭ ചിന്തകളുമായി ഇരിക്കുമ്പോഴാണ് റിസൾട്ട് വന്നതും ബഹളവും ശ്രദ്ധയിൽപ്പെട്ടത്.
 2500 രൂപയുടെ പുസ്തകങ്ങൾ സ്വന്തമാക്കാനുള്ള എന്റെ സ്വപ്നം കരിച്ചു കളഞ്ഞ ആ വൈറസിനെ ഇപ്പോൾ ഞാൻ കണ്ടെത്തി (തൊപ്പി ചൊറി) എന്തുകൊണ്ടായിരിക്കും എൻറെ പ്രസംഗം പ്രസിദ്ധീകരിക്കാതിരുന്നത്..? അല്ല പ്രാഥമിക പരിഗണന പോലും ആ പ്രസംഗത്തിന് കിട്ടാതെ പോയത്..?
ഉത്തരം:
ഞാൻ വെളുത്ത ഡ്രസ്സ് അണിഞ്ഞു. തൊപ്പിയിട്ടു. അത്ര മാത്രം. 
(ബാക്കി പിന്നെ പറയാം)

Adhil olavattur

#കഷ്ടം യുവസമിതി#മറ്റൊരു ആരോപണ വിദേയൻ മുഹമ്മദ് സലീം ചെറുകോട് എഴുതിയ കമന്റ് ഇങ്ങിനെ:


മുമ്പൊരു വെബിനാറിന്  വീഡിയോ അയച്ചുകൊടുത്തിരുന്നു . തൊപ്പിയിട്ടു തന്നെയാണ് അവതരിപ്പിച്ചത് . വിഡിയോയിൽ ചെറിയ പ്രോബ്ലം  ഉണ്ടെന്ന് പറഞ്ഞ് അവർ അപ് ലോഡ് ചെയ്തില്ല . എത്ര ചോദിച്ചിട്ടും '  പ്രോബ്ലം ' എന്താണെന്നു മാത്രം അറിയിച്ചിരുന്നില്ല .  ഇടക്ക് ഒന്നുകൂടി ചെക്ക് ചെയ്യട്ടെ എന്നും പറഞ്ഞിരുന്നു  .  പത്ത് ദിവസം നീണ്ടു നിന്ന പ്രോഗ്രാമിൽ സെലക്ട് ചെയ്യപ്പെട്ടിട്ടും വീഡിയോ ചെയ്ത് കൊടുത്തിട്ടും എനിക്കു മാത്രം പ്രെസൻ്റേഷനു സാധ്യമായില്ല. 

ടെക്നിക്കൽ പോബ്ലമായിരുന്നുവെന്ന് ആശ്വസിക്കാംPost a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക