സൗദിയിൽ പ്രവാസി മലയാളി കോവിഡ് ബാധിച്ച് മരിച്ചു


ഖമീസ് മുശൈത്ത്: കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു. കരുനാഗപള്ളി സ്വദേശി കന്നോറ്റി പുള്ളിയില്‍ നിസാര്‍ (57) ആണ് മരിച്ചത്. 25 വര്‍ഷത്തോളമായി സൗദിയിലുള്ള നിസാര്‍ അല്‍ ബിഷ്റി കമ്ബനിയില്‍ ശുചീകരണ തൊഴിലാളിയായിരുന്നു. പനി ബാധിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

ന്യൂമോണിയ കൂടി ബാധിച്ചതിനെ തുടര്‍ന്ന് ഖമീസ് മുശൈത്ത് സിവില്‍ ആശുപത്രിയില്‍ 20 ദിവസമായി ചികിത്സയിലായിരുന്നു. പിതാവ്: പരേതനായ അലിയുമ്മര്‍ കുഞ്ഞു, മാതാവ്: ഫാത്തിമ കുഞ്ഞ്, ഭാര്യ: സാജിദാബി, മക്കള്‍: റിയാസ്, സജ്നാല്‍. നടപടികള്‍ക്ക് ശേഷം മൃതദേഹം ഖമീസ് മുശൈത്തില്‍ ഖബറടക്കും. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ബന്ധു മുഹമ്മദ് അഷ്റഫും അസീര്‍ പ്രവാസി സംഘം റിലീഫ് ടീമും രംഗത്തുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക