സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; ശി​വ​ശ​ങ്ക​റെ ക​സ്റ്റം​സ് അ​റ​സ്റ്റ് ചെ​യ്തു



കൊ​ച്ചി: ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ​പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം.​ശി​വ​ശ​ങ്ക​റി​ന്‍റെ അ​റ​സ്റ്റ് ക​സ്റ്റം​സ് രേ​ഖ​പ്പെ​ടു​ത്തി. നി​ല​വി​ൽ ഇ​ഡി കേ​സി​ൽ കാ​ക്ക​നാ​ട്ടെ ജി​ല്ലാ ജ​യി​ലി​ൽ ക​ഴി​യു​ക​യാ​ണ് ശി​വ​ശ​ങ്ക​ർ. ഇ​വി​ടെ എ​ത്തി​യാ​ണ് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ശി​വ​ശ​ങ്ക​റു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ക​സ്റ്റ​ഡി​യി​ൽ ചോ​ദ്യം ചെ​യ്യാ​നു​ള്ള അ​പേ​ക്ഷ ക​സ്റ്റം​സ് കോ​ട​തി​യി​ൽ ന​ൽ​കും. 

തി​ങ്ക​ളാ​ഴ്ച​യാ​ണ് സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ശി​വ​ശ​ങ്ക​റെ അ​റ​സ്റ്റ് ചെ​യ്യാ​ൻ ക​സ്റ്റം​സി​ന് എ​റ​ണാ​കു​ളം സെ​ഷ​ൻ​സ് കോ​ട​തി അ​നു​മ​തി ന​ൽ​കി​യ​ത്. അ​തേ​സ​മ​യം, വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ർ ക​ട​ത്തി​യ കേ​സി​ൽ സ്വ​പ്ന​യെ​യും സ​രി​ത്തി​നെ​യും ക​സ്റ്റ​ഡി​യി​ൽ വി​ട്ടു കി​ട്ട​ണ​മെ​ന്ന ക​സ്റ്റം​സി​ന്‍റെ അ​പേ​ക്ഷ സാ​മ്പ​ത്തി​ക കു​റ്റ​കൃ​ത്യ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന കൊ​ച്ചി​യി​ലെ കോ​ട​തി ചൊവ്വാഴ്ച  പ​രി​ഗ​ണി​ക്കും. ഇ​രു​വ​രെ​യും വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ ഹാ​ജ​രാ​ക്കാ​നാ​ണ് കോ​ട​തി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക