മാന്നാര്‍: എല്‍.ഡി.എഫും യുഡിഎഫും അഴിമതിയില്‍ മുങ്ങി ക്കുളിച്ചു നില്ക്കുമ്പോള് ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ബി.ജെ .പിക്ക് അനുകൂലമായ സാഹചര്യമാണുളളതെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ പറഞ്ഞു.
ജില്ലാ പഞ്ചായത്ത് മാന്നാര്‍ ഡിവിഷന് എന്‍.ഡി.എ സ്ഥാനാര്‍ഥി ജി.പ്രമീള ടീച്ചറിന്റെ തിരഞ്ഞെടുപ്പ് കണ്വെന്ഷന് കുട്ടമ്പേരൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളത്തിന് പുറത്ത് സി.പി.എമ്മും കോണ്‍ഗ്രസുമായി പരസ്യ സഖ്യവും കേരളത്തിനകത്ത് രഹസ്യ സഖ്യവുമാണ് നടക്കുന്നത്. ജനം വലിയൊരു മാറ്റത്തിന് കാത്തിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സതീഷ് കൃഷ്ണൻ അദ്ധ്യക്ഷനായി.
ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാര്‍ മുഖ്യ പ്രഭാഷണം നടത്തി. ദേശീയ സമിതിയംഗം രാജന് മൂലവീട്ടില്‍, സംസ്ഥാന കൗൺസിൽ അംഗം ജി.ജയദേവ് ,ദക്ഷിണ മേഖലാ സെക്രട്ടറി ബി.കൃഷ്ണകുമാര്‍, മണ്ഡലം ജനറൽ സെക്രട്ടറി രമേശ് പേരിശ്ശേരി,ജി.പ്രമീള ടീച്ചർ, സന്തോഷ് എണ്ണയ്ക്കാട്, അനിൽ വിളയിൽ, ശിവകുമാർ എന്നിവർ സംസാരിച്ചു.