രാജ്യത്ത് നിന്നും ട്വിറ്ററും പടിക്ക് പുറത്താകും; പകരക്കാരനായി ഇന്ത്യയുടെ സ്വന്തം 'ടൂട്ടര്‍'; പ്രധാനമന്ത്രി മോദിയും അമിത് ഷായും ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ അക്കൗണ്ട് തുടങ്ങി


ന്യൂഡൽഹി: പ്രമുഖ ആക്ടിവിസ്റ്റ്‌കളും ലോകനേതാക്ക്ളും ഉൾപ്പെടെയുള്ളവർ അംഗത്വമെടുത്തിട്ടുള്ള ട്വിറ്ററിന് ബദലായി ഇന്ത്യൻ നിർമ്മിത ടൂട്ടർ(Tooter).  ടൂട്ടർ എന്ന ശംഖുനാദം എന്നര്‍ത്ഥം. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ടെക്‌സ്‌റ്റൈല്‍സ്, വനിതാ, ശിശു വികസന മന്ത്രി സ്മൃതി ഇറാനി, മറ്റ് ബിജെപി മന്ത്രിമാരും, സദ്ഗുരു ജഗ്ഗി വാസുദേവ്, ക്രിക്കറ്റ് താരം വിരാട് കോഹ്ലി, തെലുങ്ക് നടന്‍ പ്രഭാസ്, പവന്‍ കല്യാണ്‍, മഹേഷ് ബാബു തുടങ്ങിയവരും ഇസ്റോ, ദി ഇന്ത്യന്‍ ആര്‍മി തുടങ്ങിയ സ്ഥാപനങ്ങളും ടൂട്ടറില്‍ ചേര്‍ന്നിട്ടുണ്ട്.

തെലങ്കാന ആസ്ഥാനമായുള്ള സ്ഥാപനമാണ് ടൂട്ടറിന് രൂപം നല്‍കിയത്. ടൂട്ടറില്‍ ഒരു അക്കൗണ്ട് സൃഷ്ടിക്കുന്നതിലൂടെ ടെക്സ്റ്റ്, ചിത്രങ്ങള്‍, വീഡിയോകള്‍ മുതലായവ അടങ്ങിയിരിക്കാവുന്ന ടൂട്ട്‌സ് എന്ന് വിളിക്കുന്ന ഹ്രസ്വ സന്ദേശങ്ങള്‍ പോസ്റ്റുചെയ്യാനാവും. മറ്റ് ഉപയോക്താക്കളെ പിന്തുടരാനും കഴിയും.

'ഇന്ത്യയ്ക്ക് ഒരു സ്വദേശി സോഷ്യല്‍ നെറ്റ്വര്‍ക്ക് ഉണ്ടായിരിക്കണമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. ഒന്നുമില്ലാതെ നമ്മള്‍ അമേരിക്കന്‍ ട്വിറ്റര്‍ ഇന്ത്യ കമ്പനിയുടെ ഡിജിറ്റല്‍ കോളനി മാത്രമാണ്, ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിലുള്ളതില്‍ നിന്ന് വ്യത്യസ്തമല്ല. ടോട്ടര്‍ ഞങ്ങളുടെ സ്വദേശി ആന്‍ഡോളന്‍ 2.0 ആണ്. ഈ ആന്‍ഡോളനില്‍ ഞങ്ങളോടൊപ്പം ചേരുക. ഞങ്ങള്‍ക്കൊപ്പം ചേരുക! എന്നാണ് ട്യൂട്ടര്‍ ആമുഖമായി പറയുന്നത്.
ജൂലായ് മുതല്‍ ടൂട്ടര്‍ സജീവമാണ്. ട്വിറ്ററില്‍ ട്വീറ്റുകള്‍ പങ്കുവെക്കുന്ന പോലെ ടൂട്ടറില്‍ ടൂട്ടുകള്‍ (Toots) പങ്കുവെക്കാം. ട്വിറ്ററിന് സമാനമായ രീതിയിലാണ് ടൂട്ടറിന്റെ രൂപകല്‍പന. ട്വിറ്ററിന്റെ പക്ഷിയുടെ രൂപത്തിലുള്ള ചിഹ്നത്തിന് പകരം ശംഖ് ആണ് ടൂട്ടറിന്റെ ചിഹ്നം.
tooter.in എന്ന വെബ്‌സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ടൂട്ടറിനുണ്ട്. നിലവില്‍ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ മാത്രമാണ് ടൂട്ടറിനുള്ളത്. ഐഓഎസ് ആപ്ലിക്കേഷന്‍ ഇല്ല. ഇമെയില്‍ ഐഡി, യൂസര്‍ നെയിം, പാസ് വേഡ് എന്നിവ നല്‍കി അക്കൗണ്ട് തുടങ്ങാം. ഇമെയില്‍ വരുന്ന വെരിഫിക്കേഷന്‍ മെയില്‍ കണ്‍ഫം ചെയ്താല്‍ മാത്രമേ സൈറ്റില്‍ ലോഗിന്‍ ചെയ്യാനാവൂ.

അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള വലതു നേതാക്കളുടെ പിന്തുണയില്‍ ആരംഭിച്ച പാര്‍ലെര്‍ എന്ന സോഷ്യല്‍നെറ്റ് വര്‍ക്കിന് സമാനമാണ് ടൂട്ടറെന്ന വിമർശനവും ശക്തമാണ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക