ഓടുന്ന ബസ് വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ചു; 6 പേർക്ക് ദാരുണാന്ത്യം


ജയ്പൂര്‍: ബസ് ഓട്ടത്തിനിടെ വൈദ്യുതി കമ്പിയില്‍ തട്ടി തീപിടിച്ച് 6 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. പൊള്ളലേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹി-ജയ്പൂര്‍ ഹൈവേയിലാണ് സംഭവം. ഓടിക്കൊണ്ടിരുന്ന ബസ് താഴ്ന്ന് കിടന്ന വൈദ്യുതി കമ്പിയില്‍ തട്ടുകയായിരുന്നു. ഉടന്‍ തന്നെ ബസിന് തീപിടിച്ചു.


അപകടം നടന്നയുടന്‍ നാട്ടുകാരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. വൈദ്യുതാഘാതത്തെ തുടര്‍ന്നുണ്ടായ പൊള്ളലേറ്റാണ് 6 പേര്‍ മരിച്ചത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക