സംസ്ഥാനത്ത് വരും ദിവങ്ങളില്‍ ഇടിയോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


 

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. നവംബര്‍ 17, 18 തീയതികളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടിയോടുകൂടിയ ശക്തമായ മഴയും അപകട സാധ്യതയും കണക്കിലെടുത്ത് കാലാവസ്ഥാ വകുപ്പ് ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഉച്ചയ്ക്കു ശേഷം രണ്ടു മണി മുതല്‍ രാത്രി പത്തു വരെയുള്ള സമയത്താണ് ഇടിമിന്നല്‍ സാധ്യത. ചില ദിവസങ്ങളില്‍ ഇത് രാത്രി വൈകിയും തുടര്‍ന്നേക്കാമെന്നും കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നു.മലയോര മേഖലയില്‍ ഇടിമിന്നല്‍ സജ്ജീവമാകാനും അതുവഴി നിരവധി നാശ നഷ്ടങ്ങള്‍ ഉണ്ടാകാനുമുള്ള സാധ്യതകള്‍ ഏറെയാണ്. അപകടകാരികളായ ഇത്തരം ഇടിമിന്നലുകളെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി സംസ്ഥാന വിശേഷദുരന്തമായി പ്രഖ്യാപിച്ചിച്ചുള്ളതാണ്. അതിനാല്‍ വരും ദിവങ്ങളില്‍ മഴയ്ക്കുള്ള സാധ്യതകള്‍ കാണുമ്ബോഴേ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ച്‌ സുരക്ഷിതരായിരിക്കേണ്ടതാണ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക