മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്ന്- കെ.സുരേന്ദ്രന്‍


തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്റെ ജീവന് ഭീഷണിയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ബിജെപി കേന്ദ്ര നേതൃത്വത്തെ കാണാനെത്തിയ സുരേന്ദ്രന്‍ ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ‌‌

വ്യക്തമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് പറയുന്നതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ജീവന്‍ സംരക്ഷിക്കേണ്ടത് പൊതുസമൂഹത്തിന്റെയും സര്‍ക്കാരിന്റെയും ബാധ്യതയാണെന്നും കെ. സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
 
മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും നടത്തിയ എല്ലാ അഴിമതികളും അറിയുന്ന രണ്ട് ഉദ്യോഗസ്ഥരാണ് സി.എം രവീന്ദ്രനും ദിനേശ് പുത്തലത്തുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ''ആയിരക്കണക്കിന് കോടി രൂപയുടെ ഇടപാടുകളാണ്  മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് നടന്നിട്ടുള്ളത്. ഈ വസ്തുകളെല്ലാം അറിയുന്നവരാണ് സി.എം രവീന്ദ്രനും പുത്തലത്ത്  ദിനേശനും. അതില്‍ ഒരാളെ ചോദ്യം ചെയ്യാനാണ് ഇ.ഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. മറ്റേയാളുടെ കാര്യവും അന്വേഷണവിധേയമാണെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞത്''- സുരേന്ദ്രന്‍ പറഞ്ഞു. 

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക