നേതാക്കൾ പലരും അഴിമതിക്കേസിൽ, ‘അഴിമതിക്കെതിരെ ഒരു വോട്ട്’ എന്ന മുദ്രാവാക്യം ഉപേക്ഷിച്ച് കോണ്ഗ്രസ്; ‘പുനര്‍ജ്ജനിക്കുന്ന ഗ്രാമങ്ങള്‍ ഉണരുന്ന നഗരങ്ങള്‍’ എന്ന മുദ്രാവാക്യവുമായി യുഡിഎഫ് പ്രകടന പത്രിക


തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രകടന പത്രിക പ്രകാശനം ചെയ്ത് യുഡിഎഫ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കികൊണ്ടാണ് പത്രികയുടെ പ്രകാശനം നിര്‍വ്വഹിച്ചത്. അധികാര വികേന്ദ്രീകരണത്തെ എല്‍ഡിഎഫ് ദുര്‍ബലപ്പെടുത്തിയെന്നും ഫണ്ട് വെട്ടിക്കുറച്ച് തദ്ദേശ സ്ഥാപനങ്ങളെ ബുദ്ധിമുട്ടിച്ചുവെന്നും യുഡിഎഫ് പ്രകടന പത്രിയകയില്‍ ആരോപിക്കുന്നു.


എല്‍ഡിഎഫ് സര്‍ക്കാര്‍ കവര്‍ന്നെടുത്ത അധികാരങ്ങള്‍ ജനങ്ങള്‍ക്ക് തിരിച്ച് നല്‍കും. ‘പുനര്‍ജനിക്കുന്ന ഗ്രാമങ്ങള്‍ ഉണരുന്ന നഗരങ്ങള്‍’ എന്നതാണ് യുഡിഎഫിന്റെ മുദ്രാവാക്യമെന്നും തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടുമെന്നും യുഡിഎഫ് അഭിപ്രായപ്പെട്ടു. പട്ടികജാതി പട്ടിക വര്‍ഗക്ഷേമം ഉറപ്പാക്കുമെന്ന് യുഡിഎഫ് പ്രകടന പത്രികയില്‍ ചൂണ്ടിക്കാട്ടി.


നഗരസഭകളിലെ മാലിന്യ നിര്‍മ്മാര്‍ജ്ജന സംവിധാനം ശക്തിപ്പെടുത്തും. സാമൂഹിക നീതിയും സ്ത്രീ ശാക്തീകരണവും പ്രകടന പതികയിലെ വാഗ്ദാനങ്ങളില്‍ ഉള്‍പ്പെടുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളെ ശക്തമായി കെകാര്യം ചെയ്യുമെന്നും യുഡിഎഫ് വ്യക്തമാക്കി.


എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കുമായി പ്രത്യേക പ്രകടന പത്രികകള്‍ പുറത്തിറക്കുമെന്ന് യുഡിഎഫ് പത്രികയില്‍ വ്യക്തമാക്കി. കൊവിഡിനെതിരെ വാക്‌സിന്‍ ഇന്ത്യയില്‍ എത്തിയാല്‍ അതു അതിവേഗത്തില്‍ ജനങ്ങളില്‍ എത്തിക്കാന്‍ സൗകര്യം ഉണ്ടാവുമെന്ന് യുഡിഎഫ് കൂട്ടിച്ചേര്‍ത്തു. എല്ലാ വാര്‍ഡുകളിലും കൊവിഡ് വാക്‌സിന്‍ എത്തിക്കാന്‍ സംവിധാനം ഉണ്ടാവുമെന്നും യുഡിഎഫ് ഉറപ്പ് നല്‍കി. തദ്ദേശ സ്ഥാപനങ്ങളിലെ താല്കാലിക ജീവനക്കാരെ നിയമിക്കാനുള്ള അവകാശം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കുമെന്നും യുഡിഎഫ് പ്രകടനപത്രികയില്‍ അഭിപ്രായപ്പെട്ടു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക