മണിക്കൂറിനിടെ 38,772 പേർക്ക് കൂടി പുതുതായി രോഗബാധ; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷം കടന്നു: മരണ സംഖ്യ 1,37,139 ആയി


ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 94 ലക്ഷം പിന്നിട്ടു. ഇന്നലെ 38,772 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗബാധിതര്‍ 94,31,692 ആയി. 443 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 1,37,139 ആയി. 4,46,952 പേരാണ് ചികിത്സയിലുളളത്. ഇന്നലെ 45,333 പേര്‍ കൂടി രോഗമുക്തരായി. ഇതുവരെ 88,47,600 പേര്‍ രോഗമുക്തരാന്യൂഡൽഹി

ഏറ്റവും കുറഞ്ഞ മരണനിരക്ക് ഇന്ത്യയിലാണ്. നിലവില്‍ 1.46 ശതമാനമാണ് മരണനിരക്ക്. മരണനിരക്ക് കുറയ്ക്കാന്‍ സ്വീകരിച്ച നടപടികളാണ് പ്രതിദിന മരണം 500ല്‍ താഴെയെത്തിക്കാന്‍ കഴിഞ്ഞതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ശനിയാഴ്ചയുണ്ടായ 496 മരണങ്ങളില്‍ 71 ശതമാനവും എട്ട് സംസ്ഥാനങ്ങളിലാണ്. ഡല്‍ഹിയില്‍ 89 പേരും മഹാമരാഷ്ട്രയില്‍ 88 പേരും പശ്ചിമ ബംഗാളില്‍ 52 പേരും മരിച്ചു. 22 സംസ്ഥാനങ്ങളിലും മറ്റ് കേന്ദ്ര ഭരണ പ്രദേശങ്ങളിലും റിപ്പോര്‍ട്ട് ചെയ്ത മരണം ദേശീയ ശരാശരിയേക്കാള്‍ കുറവാണ്. രാജ്യത്തെ രോഗമുക്തയി നിരക്ക് 93.71 ശതമാനമാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു.

കഴിഞ്ഞ മൂന്നു ദിവസമായി രാജ്യത്ത് പുതിയ രോഗികളുടെ എണ്ണം കുറഞ്ഞുവരികയാണ്. തുടര്‍ച്ചയായി 23 ദിവസമാണ് അരലക്ഷത്തില്‍ താഴെ പുതിയ രോഗികള്‍ എത്തുന്നത്. കേരളത്തില്‍ 5600 ഓളം പേരും മഹാരാഷ്ട്രയില്‍ 5500 ഓളടം പേരും ഡല്‍ഹിയില്‍ 4900 ഓളം പുതിയ രോഗികളുമാണുള്ളത്. മഹാരാഷ്ട്രയില്‍ 85 പേരും ഡല്‍ഹിയില്‍ 68 പേരും ബംഗാളില്‍ 54 പേരും ഇന്നലെ മരണമടഞ്ഞു. ഡല്‍ഹിയില്‍ ആകെ മരണം 9000 കടന്നു. ഇതില്‍ 2500 മരണവും നവംബറില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാജ്യത്ത് ഇതുവരെ 14.03 കോടി കൊവിഡ് ടെസ്റ്റുകള്‍ നടത്തി. 8,76,173 ടെസ്റ്റുകളാണ് ഇന്നലെ നടത്തിയതെന്ന് ഐസിഎംആര്‍ അറിയിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക