സൗദിയിൽ ഇന്ന് 220 പേർക്ക്​ കോവിഡ് സ്ഥിരീകരിച്ചു; 401 പേർക്ക് രോഗമുക്തി


റിയാദ്: സൗദി അറേബ്യയിൽ ശനിയാഴ്​ച 220 പേർക്ക്​ കോവിഡ് സ്ഥിരീകരിച്ചു. 13 പേർ രാജ്യത്തെ വിവിധയിടങ്ങളിൽ മരിച്ചു. 401 പേർ കോവിഡ്​ മുക്തരായി. ആകെ കോവിഡ്​ കേസുകളുടെ എണ്ണം 3,56,911 ആയി. രോഗമുക്തരുടെ എണ്ണം 3,46,023 ആയി ഉയർന്നു. ആകെ മരണസംഖ്യ 5870 ആണ്​.

രാജ്യത്ത് ചികിത്സയിലുള്ള കോവിഡ്​ ബാധിതർ 5018 ആയി കുറഞ്ഞു. ഇതിൽ 675 പേർ മാ​ത്രമാണ്​ ഗുരുതരാവസ്ഥയിലുള്ളത്​. ഇവർ തീവ്രപരിചരണ വിഭാഗത്തിലാണ്​.രാജ്യത്തെ കോവിഡ്​ മുക്തി നിരക്ക്​ 96.7 ശതമാനമായി​. മരണനിരക്ക്​ 1.6 ശതമാനമായി തുടരുന്നു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക