തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കൊവിഡ് വ്യാപനം കൂടുമോ എന്ന ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പ്രചാരണ ആവേശത്തില്‍ ആളുകള്‍ കൊവിഡ് ജാഗ്രത മറന്നു പോകുന്നുണ്ടോ എന്ന ആശങ്കയുണ്ട്. വോട്ട് ചോദിച്ചിറങ്ങുന്നവര് മുന്‍കരുതല്‍ സ്വീകരിച്ചില്ലെങ്കില്‍ കാര്യങ്ങള്‍ കൈവിട്ട് പോകും. എല്ലാ പാര്‍ട്ടിക്കാരും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങളനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധം തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നേട്ടമാകുമെന്നും കെകെ ശൈലജ ടീച്ചർ പ്രതികരിച്ചു
'വോട്ട് കരുതലോടെ', കോവിഡ് രോഗവ്യാപനം ഉയരുമോയെന്ന് ആശങ്ക, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
byRepublic Daily
0
Comments