24 മണിക്കൂറിനിടെ 30,548 പേര്‍ക്ക് കൂടി കൊവിഡ്; രാജ്യത്തെ മരണസംഖ്യ 1,30,000 കടന്നു


ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ ഇന്നലെ ഗണ്യമായ കുറവ്. ഇന്നലെ 30,548 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 435 പേര്‍ കൂടി മരിച്ചു. നാലു മാസത്തിനു ശേഷമാണ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ ഇത്രയും കുറവ് വരുന്നത്. ഇതോടെ ആകെ രോഗബാധിതര്‍ 88,45,127 ആയി. 1,30,070 ആയി മരണസംഖ്യ.

നിലവില്‍ 4,65,478 പേര്‍ ചികിത്സയിലുണ്ട്. മുന്‍ ദിവസത്തെ അപേക്ഷിച്ച് 13,738 രോഗികള്‍ കുറഞ്ഞു. 43,851 പേരാണ് ഇന്നലെ രോഗമുക്തരായത്. 82,49,579 പേര്‍ ഇതിനകം രോഗമുക്തരായി.

ഇതുവരെ 12,56,98,525 കൊവിഡ് സ്ാംപിള്‍ ടെസ്റ്റുകള്‍ നടത്തി. 8,61,706 ടെസ്റ്റുകള്‍ ഇന്നലെ നടത്തിയെന്ന് ഐസിഎംആര്‍ അറിയിച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക