ഫേസ്ബുക് വഴി പരിചയപ്പെട്ട 14കാരിയെ കാണാൻ മോഹം; തിരുവനന്തപുരത്ത് നിന്നും ബൈക്കിൽ അ​ർ​ധ​രാ​ത്രി പെണ്കുട്ടിയുടെ വീ​ട്ടി​ലെ​ത്തി​യ 19കാരന് സംഭവിച്ചത്...


ച​ങ്ങ​നാ​ശ്ശേ​രി: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട 14കാ​രിയായ പെണ്കുട്ടിയെ കാ​ണാ​ന്‍ അ​ർ​ധ​രാ​ത്രി വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് പി​ടി​യി​ല്‍. തി​രു​വ​ന​ന്ത​പു​രം അ​മ്പ​ല​ത്തു​ങ്ക​ല്‍ കു​ള​ത്തു​ങ്ക​ല്‍ കാ​ട്ടാ​ക്ക​ട പു​ത്ത​ന്‍വീ​ട്ടി​ല്‍ ര​തീ​ഷി​നെ​യാ​ണ്​ (19) വാ​ക​ത്താ​നം പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇക്കഴിഞ്ഞ 15ന് ​രാ​ത്രി​യാ​ണ്​ സം​ഭ​വം.


തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​ പ്ര​തി ബൈ​ക്കി​ലാ​ണ്​ പെ​ണ്‍കു​ട്ടി​യു​ടെ നാ​ട്ടി​ലെ​ത്തി​യ​ത്. പെൺകുട്ടിയുടെ വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ വാ​ക​ത്താ​നം സി.​ഐ കെ.​പി. ടോം​സ​ണി​െൻറ നേ​തൃ​ത്വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന്​​ പോ​ക്‌​സോ പ്ര​കാ​രം അ​റ​സ്​​റ്റ്​ ചെ​യ്ത പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു. പെ​ണ്‍കു​ട്ടി​യെ ചൈ​ല്‍ഡ് വെ​ല്‍ഫെ​യ​ര്‍ സെൻറ​റി​ലേ​ക്ക് മാ​റ്റി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക