തൃശൂർ കോർപ്പറേഷൻ ഭരണച്ചുമതല ജില്ലാ കളക്ടർ എസ് ഷാനവാസ് ഏറ്റെടുത്തു


തൃശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണകാലാവധി അവസാനിച്ചതിനെ തുടർന്ന് തൃശൂർ കോർപ്പറേഷന്റെ ഭരണച്ചുമതല ജില്ലാകളക്ടർ എസ് ഷാനവാസ് ഏറ്റെടുത്തു. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ നിന്നും സ്വകാര്യ ലാബുകളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകളിൽ നെഗറ്റീവ് കേസുകളുടെ കണക്കുകൾകൂടി ഉൾപ്പെടുത്തിയാൽ മൂന്ന് ശതമാനമെങ്കിലും കോവിഡ് പോസറ്റീവിറ്റി കുറയ്ക്കാൻ കഴിയുമെന്ന് ഭരണച്ചുമതല ഏറ്റെടുത്തശേഷം നടന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗത്തിൽ കളക്ടർ പറഞ്ഞു. ഈ സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളുടെയും സ്വകാര്യ ലാബുകളുടെയും റിപ്പോർട്ട് അടിയന്തരമായി തയ്യാറാക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

നഗരസഭ പരിധിയിൽ സർവ്വീസ് നടത്തുന്ന ഓട്ടോ റിക്ഷകളുടെ പാർക്കിംഗ് സ്ഥലം സംബന്ധിച്ച് തീരുമാനം വേഗത്തിലാക്കുന്നതിന് ആർ.ടി.ഒയിൽ നിന്ന് റിപ്പോർട്ട് ലഭ്യമാക്കാനും നിർദ്ദേശിച്ചു. ഓട്ടോറിക്ഷകളുടെ സിറ്റി ലിമിറ്റ് പരിഷ്‌കരിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും യോഗത്തിൽ ധാരണയായി. തൃശൂർ മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, സൂപ്രണ്ടിംഗ് എഞ്ചിനീയർ ഷൈബി ജോർജ് എന്നിവരാണ് താൽക്കാലിക ഭരണസമിതിയിലെ മറ്റ് അംഗങ്ങൾ.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക