സംസ്ഥാനത്ത് ദീപാവലി,ന്യൂ ഇയർ ആഘോഷങ്ങൾക്ക് പടക്കം പൊട്ടിക്കുന്നത് ഉൾപ്പെടെയുള്ള പരിപാടികൾക്ക് നിയന്ത്രണം, പടക്കം പൊട്ടിക്കാനുള്ള സമയം നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍


തിരുവനന്തപുരം: സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ദീപാവലി ദിവസം പടക്കം പൊട്ടിക്കാന്‍ കര്‍ശന നിയന്ത്രണം. ആഘോഷങ്ങളുടെ ഭാഗമായി രാത്രി 8 മുതല്‍ 10 വരെ മാത്രമായിരിക്കും പടക്കം പൊട്ടിക്കാന്‍ അനുമതി. ക്രിസ്മസ്, ന്യൂ ഇയര്‍ അവസരങ്ങളില്‍ 11.55 മുതല്‍ 12.30 വരെ മാത്രമായിരിക്കും സമയം അനുവദിക്കുക.ദീപാവലി,ന്യൂ ഇയർ; സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നത് ഉൾപ്പെടെയുള്ള ആഘോഷങ്ങള്‍ക്ക് നിയന്ത്രണം, പടക്കം പൊട്ടിക്കാനുള്ള സമയം നിശ്ചയിച്ച് സംസ്ഥാന സര്‍ക്കാര്‍ തിരുവനന്തപുരം : സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍. ദീപാവലി ദിവസം പടക്കം പൊട്ടിക്കാന്‍ കര്‍ശന നിയന്ത്രണം. ആഘോഷങ്ങളുടെ ഭാഗമായി രാത്രി 8 മുതല്‍ 10 വരെ മാത്രമായിരിക്കും പടക്കം പൊട്ടിക്കാന്‍ അനുമതി. ക്രിസ്മസ്, ന്യൂ ഇയര്‍ അവസരങ്ങളില്‍ 11.55 മുതല്‍ 12.30 വരെ മാത്രമായിരിക്കും സമയം അനുവദിക്കുക. ഇത്തവണ ഹരിത പടക്കങ്ങള്‍ (ഗ്രീന്‍ ക്രാക്കേഴ്‌സ്) മാത്രമേ വില്‍ക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്നും ആഭ്യന്തര വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവയില്‍ ബേരിയം നൈട്രേറ്റ് ഇല്ലാതെ നിര്‍മിക്കുന്നതിനാല്‍ വായു മലിനീകരണ തോത്കുറവായിരിക്കും. ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് ഉത്തരവ്.

ഇത്തവണ ഹരിത പടക്കങ്ങള്‍ (ഗ്രീന്‍ ക്രാക്കേഴ്‌സ്) മാത്രമേ വില്‍ക്കാനും ഉപയോഗിക്കാനും പാടുള്ളൂവെന്നും ആഭ്യന്തര വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവയില്‍ ബേരിയം നൈട്രേറ്റ് ഇല്ലാതെ നിര്‍മിക്കുന്നതിനാല്‍ വായു മലിനീകരണ തോത്കുറവായിരിക്കും.

ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെയും നിര്‍ദേശങ്ങള്‍ കണക്കിലെടുത്താണ് ഉത്തരവ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക