വാഷിങ്ടണ്‍: പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് സന്നദ്ധനാകുന്നതായി സൂചന കാലം എല്ലാം പറയുമെന്നും ട്രംപ് പ്രതികരിച്ചു. തോല്‍വി അംഗീകരിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങള്‍ ഇതുവരെ നടത്തിയ ട്രംപിന്റെ ഭാഗത്തു നിന്ന് ആദ്യമായാണ് തോല്‍വി അംഗീകരിക്കുന്നുവെന്ന തോന്നലുണ്ടാക്കുന്ന തരത്തിലുള്ള പ്രതികരണങ്ങള്‍ ഉണ്ടാകുന്നത്.
കോവിഡിന്റെ രണ്ടാംഘട്ട വ്യാപനവുമായി ബന്ധപ്പെട്ട് വൈറ്റ് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകായയിരുന്നു ട്രംപ്.
"നമ്മള് ലോക്ക്ഡൗണലേക്കൊരിക്കലും പോവില്ല. ഞാനെന്തായാലും പോവില്ല. ഈ ഭരണം അത്തരമൊരു തീരുമാനത്തിലേക്ക് പോകില്ല. ഭാവിയിലെന്താണ് നടക്കാന്‍ പോകുന്നതെന്ന് ആര്‍ക്കറിയാം. ആരാണ് ഭരണത്തിലുണ്ടാവുകയെന്നും. എനിക്ക് തോന്നുന്നു കാലമായിരിക്കും അതിനെല്ലാം ഉത്തരം തരിക. പക്ഷെ എന്ത് തന്നെയായാലും ഈ ഭരണം ലോക്കഡൗണിലേക്ക് പോവില്ല", ട്രംപ് പറഞ്ഞു.
അതസമയം തിരഞ്ഞെടുപ്പിലെ പരാജയം എന്നാണ് അങ്ങ് അംഗീകരിക്കുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ട്രംപ് മറുപടി നല്‍കിയില്ല.
അരിസോണയും ജോര്‍ജ്ജിയയും ബൈഡനൊപ്പം നിന്നതോടെ 306 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് ലഭിച്ചത്. ട്രംപിനാവട്ടെ 232 ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അരിസോണയിലെയും ജോര്‍ജ്ജിയയിലെയും അന്തിമ ഫലം പുറത്തു വരുന്നതുവരെ തന്റെ പരാജയം ട്രംപ് അംഗീകരിച്ചിരുന്നില്ല. നമ്മള് ജയിക്കുമെന്ന് തന്നെയുള്ള ആത്മവിശ്വാസമായിരുന്നു കഴിഞ്ഞ ദിവസം വരെ ട്രംപ് പ്രകടിപ്പിച്ചിരുന്നത്.
തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതു മുതല്‍ അട്ടിമറിയുണ്ടായി എന്ന ആരോപണമാണ് ട്രംപ് ഉന്നയിച്ചിരുന്നത്. ബൈഡന്റെ വിജയം അംഗീകരിക്കാത്ത ട്രംപ് താന്‍ വൈറ്റ് ഹൗസില്‍ തുടരുമെന്നു വരെ പറഞ്ഞു. ഇത്തരമൊരു മനോഭാവത്തില്‍ നിന്ന് വലിയ മാറ്റമുണ്ടായി എന്ന് തോന്നിക്കുന്ന പ്രതികരണമാണ് വെള്ളിയാഴ്ച ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്.