കൊച്ചി: ലഹരി മരുന്ന് കടത്ത് കേസില്‍ ബിനീഷ് കോടിയേരിയുടെ മൊഴി രേഖപ്പെടുത്തിയതായി നര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോ കോടതിയെ അറിയിച്ചു. എന്‍സിബി കസ്റ്റഡി നീട്ടി ചോദിക്കാത്തതിനാല്‍ ബിനീഷിനെ കോടതി റിമാന്‍ഡ് ചെയ്തു.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുകളുടെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തത്. ബംഗളുരു ലഹരി മരുന്ന് ഇടപാട് കേസിലെ രണ്ടാം പ്രതി അനൂപ് മുഹമ്മദിന്റെ അക്കൗണ്ടിലേക്കു അമ്പതു ലക്ഷത്തിലേറെ രൂപ ബിനീഷ് കൈമാറിയിട്ടുണ്ട്. ഇതിന് ലഹരി മരുന്ന് ഇടപാടുമായി ബന്ധമുണ്ടോയെന്നായിരുന്നു തിരക്കിയതെന്നും എന്‍.സി.ബിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബിനീഷിനെ വീണ്ടും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്കു അയച്ചത്. 25 വരെയാണ് ഇ.ഡി കേസില്‍ ബിനീഷിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. അതേസമയംലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ തിരുവനന്തപുരത്തെ കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്.