ലഹരി മരുന്ന് കേസ്: ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും, എൻ.സി.ബി കസ്റ്റഡിയിൽ വാങ്ങിയേക്കും


ബെംഗളൂരു: ബംഗളൂരു ലഹരി മരുന്ന് ഇടപാടിലെ സാമ്പത്തിക ഇടപാട് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റു ചെയ്ത ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്നവസാനിക്കും. കസ്റ്റഡി നീട്ടി വാങ്ങാൻ ഇ.ഡി അപേക്ഷ നൽകില്ലെന്നാണ് സൂചന. 14 ദിവസം കസ്റ്റഡിയിൽ ചോദ്യം ചെയ്തതിനാലാണിത്.

എന്നാൽ, ലഹരിമരുന്ന് ഇടപാടിൽ ബിനീഷിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ, നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഇന്ന് കസ്റ്റഡി അപേക്ഷ നൽകിയേക്കും. ബിനീഷിന്റെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിയ്ക്കും. മുപ്പത്തി നാലാം അഡീഷണൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷയുള്ളത്. ബിനീഷിന്റെ രാഷ്ട്രീയ സ്വാധീനം ചൂണ്ടിക്കാട്ടിയും കള്ളപ്പണം വെളുപ്പിച്ചതിനു പുതുതായി ലഭിച്ച തെളിവുകൾ നിരത്തിയും ജാമ്യാപേക്ഷയെ ഇ.ഡി എതിർക്കാനും സാധ്യതയുണ്ട്.

ഇ.ഡി നോട്ടിസ് നൽകിയിട്ടും ഹാജരാകാത്ത ബിനീഷിന്റെ സുഹൃത്തുക്കളായ അബ്ദുൾ ലത്തീഫിനെയും റഷീദിനെയും കസ്റ്റഡിയിൽ എടുക്കാനുള്ള നടപടികളും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരംഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക