മോട്ടറോളയുടെ ഏറ്റവും പുതിയ മോഡലായ E7 അവതരിപ്പിച്ചു; വിലയും സവിശേഷതകളും അറിയാം..


മോട്ടറോളയുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ മോട്ടോ ഇ7 ഔദ്യോഗികമായി അവതരിപ്പിച്ചു. ഇ എന്ന സീരീസിൽ നിന്നുള്ള കമ്പനിയുടെ ഏറ്റവും പുതിയ ബജറ്റ് സ്മാർട്ട്‌ഫോണാണിത്. ഈ വർഷം സെപ്റ്റംബറിൽ മോട്ടോ E7 പ്ലസ് സ്മാർട്ട്ഫോൺ കമ്പനി പുറത്തിറക്കിയിരുന്നു. മിഡീയാടെക് ഹീലിയോ ജി25 ചിപ്പ്സെറ്റ്, 6.5 ഇഞ്ച് ഡിസ്പ്ലെ, ഡ്യൂവൽ റിയർ ക്യാമറകൾ, 4,000 എംഎഎച്ച് ബാറ്ററി എന്നീ സവിശേഷതകളോടെ തിരഞ്ഞെടുത്ത യൂറോപ്യൻ രാജ്യങ്ങളിലാണ് ഡിവൈസ് പുറത്തിറക്കിയത്.


റെസല്യൂഷനോടുകൂടിയ 6.5 ഇഞ്ച് എച്ച്ഡി+ മാക്‌സ്‌വിഷൻ ഡിസ്‌പ്ലേയാണ് ഈ ഡിവൈസിൽ മോട്ടറോള നൽകിയിട്ടുള്ളത്. ഐഎംജി പവർവിആർ ജിപിയുമായി ജോടിയാക്കിയ മീഡിയടെക് ഹീലിയോ ജി 25 ചിപ്‌സെറ്റാണ് മോട്ടോ E7ന് കരുത്ത് നൽകുന്നത്. രണ്ട് സ്റ്റോറേജ് കോൺഫിഗറേഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. 2 ജിബി റാംമും 64 ജിബി സ്റ്റോറേജ് സ്പേസുമുള്ള ഡിവൈസിൽ സ്റ്റോറേജ് 512 ജിബി വരെ എക്സ്പാൻഡ് ചെയ്യാനായി മൈക്രോ എസ്ഡി കാർഡ് അടങ്ങുന്ന ഹൈബ്രിഡ് ഡ്യുവൽ സിം കാർഡ് സ്ലോട്ടും നൽകിയിട്ടുണ്ട്.


സ്റ്റോക്ക് ആൻഡ്രോയിഡ് 10ൽ പ്രവർത്തിക്കുന്ന മോട്ടോ E7 സ്മാർട്ട്ഫോണിൽ ഡ്യൂവൽ ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളത്. ഈ ക്യാമറ മൊഡ്യൂളിൽ എഫ് / 1.7 ന്റെ അപ്പർച്ചറുള്ള 48 എംപി പ്രൈമറി ക്യാമറ സെൻസറും എഫ് / 2.4 അപ്പർച്ചർ ഉള്ള 2 എംപി സെക്കൻഡറി മാക്രോ ലെൻസുമാണ് കമ്പനി നൽകിയിട്ടുള്ളത്. ക്യാമറ സെറ്റപ്പിനൊപ്പം എൽഇഡി ഫ്ലാഷും നൽകിയിട്ടുണ്ട്. സെൽഫുകൾക്കും വീഡിയോ കോളുകൾക്കുമായി മോട്ടോ ഇ7ൽ എഫ് / 2.3 അപ്പർച്ചർ ഉള്ള 5 എംപി സെൽഫി ക്യാമറ സെൻസറും കമ്പനി നൽകിയിട്ടുണ്ട്.


മോട്ടറോളയുടെ ഏറ്റവും വലിയ സവിശേഷത അതിന്റെ ഡിവൈസുകൾക്ക് നൽകുന്ന ബാറ്ററികളാണ്. മികച്ച ബാക്ക് അപ്പ് നൽകുന്ന ബാറ്ററികൾ കമ്പനി ബജറ്റ് സ്മാർട്ട്ഫോണിൽ അടക്കം ഉപയോഗിക്കാറുണ്ട്. E7 സ്മാർട്ട്ഫോണിൽ 10W ചാർജിംഗുള്ള 4000 എംഎഎച്ച് ബാറ്ററിയാണ് കമ്പനി പായ്ക്ക് ചെയ്യുന്നത്. 4 ജി വോൾട്ടി, ബ്ലൂടൂത്ത് 5.0, മറ്റ് സ്റ്റാൻഡേർഡ് കണക്ടിവിറ്റി ഓപ്ഷനുകൾ എന്നിവ മോട്ടോ E7 സ്മാർട്ട്ഫോണിൽ മോട്ടറോള നൽകിയിട്ടുണ്ട്.


തിരഞ്ഞെടുത്ത യൂറോപ്യൻ രാജ്യങ്ങളിൽ 120 യൂറോ മുതലുള്ള വിലയിലാണ് മോട്ടോ E7 പുറത്തിറക്കിയിരിക്കുന്നത്. മിനറൽ ഗ്രേ അക്വാ ബ്ലൂ, സാറ്റിൻ കോറൽ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ സ്മാർട്ട്ഫോൺ ലഭ്യമാകും. അടുത്ത ഏതാനും ആഴ്ചകളിൽ ലാറ്റിൻ അമേരിക്ക, ഏഷ്യ, മിഡിൽ ഈസ്റ്റ് തുടങ്ങിയ വിപണികളിലേക്കും മോട്ടോ E7 എത്തുമെന്നാണ് റിപ്പോർട്ടുകൾ.


മോട്ടോ E7 ഇന്ത്യൻ വിപണിയിൽ എപ്പോഴായിരിക്കും എത്തുക എന്ന കാര്യം ഇതുവരെ വ്യക്തമല്ല. ഇതുവരെ ഡിവൈസ് ഇന്ത്യയിലെത്തുന്നതുമായി ബന്ധ്പെട്ട സൂചനകളൊന്നം ലഭ്യമല്ല. മോട്ടോ E7, മോട്ടോ E7 പ്ലസ് എന്നീ സ്മാർട്ട്ഫോണുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം പ്രോസസറിലാണ്. രണ്ടാമത്തെ ഡിവൈസ് സ്നാപ്ഡ്രാഗൺ 460 എസ്ഒസിയുമായിട്ടാണ് വരുന്നത്. 2ജിബി റാം + 32ജിബി റോം എന്ന സ്റ്റോറേജ് വേരിയന്റും ഇതിന് ഉണ്ട്. 5000 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ E7 പ്ലസിലുള്ളത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക