ഏകാദശി; ഗുരുവായൂർ ക്ഷേത്രത്തിൽ 3000 പേർക്ക് പ്രവേശനം


തൃശ്ശൂർ: ഏകാദശിക്കും, ദശമിക്കും ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ പേർക്ക് പ്രവേശനം അനുവദിക്കും. മൂവായിരം ഭക്തർക്ക് ക്ഷേത്ര ദർശനം അനുവദിക്കാൻ തീരുമാനമായി. ക്ഷേത്ര ദർശനത്തിനായി ഭക്തർക്ക് ഓൺലൈനായി ബുക്ക് ചെയ്യാം. നവംബർ 25 നാണ് ഗുരുവായൂർ ഏകാദശി.

ദശമി ദിനത്തിൽ ഗജരാജൻ കേശവൻ അനുസ്മരണ ഘോഷയാത്ര രണ്ട് ആനകളെ മാത്രം ഉൾപ്പെടുത്തി നടത്തും. ദ്വാദശി ദിവസം പൂജകൾ പൂർത്തിയാക്കി 8.30 ഓടെ നട അടയ്ക്കും. പിന്നീട് വൈകീട്ട് നാലരയ്ക്ക് ശേഷമാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുക

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക