കാർ യാത്രക്കാർ റോഡരികിൽ നിന്ന കാട്ടാനയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടെ ഫ്ലാഷ് ലൈറ്റ് കണ്ണിലടിച്ചു; കലി പൂണ്ട് പാഞ്ഞടുത്ത കാട്ടാനയുടെ ആക്രമണത്തിൽ നിന്നും സ്‌കൂട്ടർ യാത്രക്കാരിയായ യുവതി രക്ഷപ്പെട്ടത് തലനാരിഴക്ക്.!!


മംഗളൂരു: കേരള കർണാടക അതിർത്തി പ്രദേശത്ത് ബൈക്കിന് നേരെ കാട്ടാന ആക്രമണത്തിൽ നിന്നും യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. ബേഗൂർ ചേമ്പ് കൊല്ലിക്ക് സമീപത്താണ് യുവതി സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം ആന കുത്തിമറിച്ചത്. ബേഗൂർ കോളനിയിലെ ട്രൈബൽ പ്രമോട്ടർ സിന്ധുവിന്റെ സ്‌കൂട്ടിയാണ് കാട്ടാന തട്ടിയത്.

തോൽപെട്ടിയിൽ നിന്ന് വരികയായിരുന്ന സ്വകാര്യ കാർ കാട്ടാനയുടെ ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നതിനിടയിൽ സിന്ധു സമീപത്തേക്ക് എത്തുകയായിരുന്നു. ക്യാമറയുടെ ഫ്ലാഷ് വെളിച്ചം തട്ടിയപ്പോൾ കാർ തട്ടാൻ ഓടി വരുന്ന സമയത്ത് സ്കൂട്ടി കുത്തിമറിക്കുകയായിരുന്നു. തുടർന്ന് നിസാര പരിക്കുകളോടെ സിന്ധുവിനെ വനം വകുപ്പ് ആശുപത്രിയിൽ എത്തിച്ചു

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക