കൊച്ചിയിൽ വീണ്ടും വ്യാജ 'ഡോക്ടർ' പിടിയിൽ, വ്യാജ എംബിബിഎസ്‌ സംഘടിപ്പിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിൽസ നടത്തിവന്ന 'ഡോക്ടർ' ആണ് അറസ്റ്റിലായത്


കൊച്ചി: കൊച്ചിയിൽ വീണ്ടും ഒരു വ്യാജ ഡോക്ടർകൂടി പോലീസിന്റെ പിടിയിലായി.
അലോപ്പതി ഡോക്ടറെന്ന പേരിൽ ചികിത്സ നടത്തിയിരുന്ന ആയുര്‍വേദ ഡോക്ടറായ അജയ് രാജ് (33) ആണ് അറസ്റ്റിലായത്. എറണാകുളത്ത് മഞ്ഞപ്രയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായി ജോലി ചെയ്ത് വരുന്നതിനിടെ ആണ് പോലീസിന്റെ വലയിൽ കുടുങ്ങിയത്.

വ്യാജ എംബിബിഎസ് സർട്ടിഫിക്കറ്റ് ഇയാളുടെ കൈവശം ഉണ്ടായിരുന്നു. മൂന്നു മാസം മുൻപാണ് ഇയാൾ ഈ ആശുപത്രിയിൽ ജോലിക്കെത്തിയത്. എന്നാൽ, അജയ് രാജ് ആയുർവേദ ഡോക്ടറാണ്.

കഴിഞ്ഞ ദിവസം ആലുവ എടത്തലയിലും സമാന സംഭവം ഉണ്ടായിരുന്നു. അന്ന് പിടിയിലായത്
വനിതാ വ്യാജ ഡോക്ടർ സംഗീത ബാലകൃഷ്ണനാണ്. പിടിയിലായ ഇരുവരും ഒരേ സ്ഥലത്ത് നിന്നാണ് വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

സംഗീത ബാലകൃഷ്ണന് വ്യാജ എംബിബിഎസ് സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കി നല്‍കിയത് അജയ് രാജാണെന്ന് വ്യക്തമായി. ഈ റാക്കറ്റിന്റെ ഭാഗമായവരെക്കുറിച്ച് സൂചനകള്‍ കിട്ടിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക