വ്യാ​ജ ഡോ​ക്ട​ര്‍​ക്ക് കോ​വി​ഡ്: നാട്ടുകാരും ഇതരസംസ്ഥാന തൊഴിലാളികളും ഉൾപ്പടെയുള്ള രോ​ഗി​ക​ളും ന​ഴ്സ്മാ​രും ക്വാ​റ​ന്‍റൈ​നി​ല്‍


ആ​ലു​വ: അ​തി​ഥി​ത്തൊ​ഴി​ലാ​ളി​ക​ളെ​യും നാ​ട്ടു​കാ​രെ​യും ചി​കി​ത്സി​ച്ചി​രു​ന്ന എ​ട​ത്ത​ല​യി​ലെ വ്യാ​ജ ഡോ​ക്ട​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള​വ​രെ​യ​ട​ക്കം ഇ​വ​ര്‍ ചി​കി​ത്സി​ച്ചി​രു​ന്നു. ഇ​വ​രു​ടെ ക്ലി​നി​ക്കി​ല്‍ ചി​കി​ത്സ തേ​ടി​യ​വ​രോ​ടും ന​ഴ്സു​മാ​രോ​ടും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ക​യോ ആ​ന്‍റി​ജ​ന്‍ ടെ​സ്റ്റ് ന​ട​ത്തു​ക​യോ ചെ​യ്യ​ണ​മെ​ന്ന് നി​ര്‍​ദേ​ശി​ച്ച​താ​യി എ​ട​ത്ത​ല സി​ഐ പി.​ജെ. നോ​ബി​ള്‍ പ​റ​ഞ്ഞു.


ആ​ലു​വ എ​ട​ത്ത​ല കോ​മ്ബാ​റ​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​രി​യ ക്ലി​നി​ക്കി​ല്‍ രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചി​രു​ന്ന വ്യാ​ജ ഡോ​ക്ട​ര്‍ റാ​ന്നി വ​ടാ​ശേ​രി ചെ​റു​പു​ള​ഞ്ഞി ശ്രീ​ഭ​വ​നി​ല്‍ സം​ഗീ​ത ബാ​ല​കൃ​ഷ്ണ​ന്‍ (45) ആ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ടു മാ​സ​മാ​യി ഇ​വ​ര്‍ ഇ​വി​ടെ ചി​കി​ത്സ ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ര്‍​ത്തി​ക്കി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ര്‍ കു​ടു​ങ്ങി​യ​ത്.

പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കെ​ത്തു​മ്ബോ​ള്‍ സം​ഗീ​ത രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ര​ജി​സ്ട്രേ​ഷ​ന്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വ്യാ​ജ​മാ​ണെ​ന്ന് തെ​ളി​ഞ്ഞ​ത്. ഫാ​ര്‍​മ​സി ഡി​പ്ലോ​മ കോ​ഴ്സ് പ​ഠി​ച്ച​തി​ന്‍റെ അ​റി​വി​ലാ​യി​രു​ന്നു ചി​കി​ത്സ.

റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ അ​ലോ​പ്പ​തി ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന മാ​റ്റൊ​രു വ്യാ​ജ ഡോ​ക്ട​റെ മ​ഞ്ഞ​പ്ര​യി​ല്‍​നി​ന്നും അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി അ​ജ​യ് രാ​ജ് എ​ന്ന​യാ​ളാ​ണ് പി​ടി​യി​ലാ​യ​ത്. കെ​ട്ടി​ട​ങ്ങ​ള്‍ വാ​ട​ക​യ്ക്കെ​ടു​ത്തു വ്യാ​ജ ഡോ​ക​ട​ര്‍​മാ​രെ നി​യ​മി​ച്ച്‌ ത​ട്ടി​പ്പി​ന് നേ​തൃ​ത്വം ന​ല്‍​കു​ന്ന അ​ങ്ക​മാ​ലി സ്വ​ദേ​ശി​ക്കാ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക