കുടുംബ വഴക്ക്: രണ്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് എറിഞ്ഞ് കൊന്നു; മാതാവ് അറസ്റ്റിൽ


തെലുങ്കാന: കുടുംബ വഴക്കിനെ തുടർന്ന് 27കാരിയായ യുവതി തന്റെ 14 ദിവസം മാത്രം പ്രായമായ ആൺകുഞ്ഞിനെ വീടിന്റെ മൂന്നാം നിലയിൽ നിന്നും താഴേക്ക് എറിഞ്ഞ് കൊന്നു. നവംബർ 13 ന് തെലുങ്കാനയിലെ സനത് നഗറിലാണ് സംഭവം.

ഭർത്താവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. കുടുംബ തർക്കങ്ങളെ തുടർന്നാണ് ഭാര്യ കുഞ്ഞിനെ കൊന്നതെന്ന് പരാതിക്കാരൻ ആരോപിച്ചു. യുവതിക്കെതിരെ ഐപിസി സെക്ഷൻ 302 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക