പ്രശസ്ത ബോളിവുഡ് നടന്‍ ആസിഫ് ബസ്‌റ ആത്മഹത്യ ചെയ്ത നിലയിൽ


ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് നടന്‍ ആസിഫ് ബസ്‌റ അന്തരിച്ചു. ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാലയില്‍ ഒരു സ്വകാര്യ ബില്‍ഡിംഗില്‍ തുങ്ങിമരിച്ച നിലയിലാണ് ആസിഫ് ബസ്‌റെയെ കണ്ടെത്തിയത്. 53 വയസായിരുന്നു. പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.

ആസിഫ് ബസ്‌റ തന്റെ പങ്കാളിക്കൊപ്പം മക്‌ലിയോഡ് ഗഞ്ചില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. ജബ് വീ മെറ്റ്, വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ മുംബൈ, ബ്ലാക്ക് ഫ്രൈഡേ, കൈ പോ ചെ, ക്രിഷ് 3, ഏക് വില്ലന്‍, റോംഗ് സൈഡ് രാജു തുങ്ങിയവയാണ് അദ്ദേഹത്തിന്റെ ശ്രമദ്ധയമായ സിനിമകള്‍.

പാതാള്‍ ലോക്, ഹോസ്‌റ്റേജസ് എന്നീ വെബ് സീരീസുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. മരണകാരണം സംബന്ധിച്ച് പോലീസ് വ്യക്തത വരുത്തിയിട്ടില്ല.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക