ന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകരുമായി ചർച്ചയ്ക്കു തയാറാണെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ. സർക്കാരുമായി ചർച്ചയ്ക്കു കർഷക സംഘടനകളെ ക്ഷണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
“കർഷകരുമായി ചർച്ചയ്ക്ക് സർക്കാർ എപ്പോഴും തയാറാണ്. അടുത്തഘട്ട ചർച്ചയ്ക്കായി ഡിസംബർ മൂന്നിന് കർഷക സംഘടനകളെ ക്ഷണിക്കുകയാണ്. കോവിഡിന്റെയും ശൈത്യത്തിന്റെയും പശ്ചാത്തലത്തിൽ സമരം പിൻവലിക്കാൻ തയാറാകണണം.” – അദ്ദേഹം കർഷക സംഘടനകളോട് ആവശ്യപ്പെട്ടു.
കർഷകർക്ക് ഡൽഹിയിലേക്ക് കടക്കാൻ പോലീസ് അനുമതി നൽകിയതിനു പിന്നാലെയാണ് ചർച്ചയ്ക്കു തയാറാണെന്ന് മന്ത്രി അറിയിച്ചത്.