പഴയ വാഹനത്തിന്റെ ഫിറ്റ്നസ് പരിശോധനയ്ക്കും രജിസ്ട്രേഷന്‍ പുതുക്കലിനും 2021 ജനുവരി മുതൽ ഫാസ്ടാഗ് നിര്‍ബന്ധം


കൊച്ചി: പഴയ വാഹനത്തിന്റെ ഫിറ്റ്നസ് പരിശോധനയ്ക്കും രജിസ്ട്രേഷന്‍ പുതുക്കലിനും നാലുചക്രവാഹനങ്ങള്‍ക്കും ജനുവരി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കും. മോട്ടോര്‍ വാഹനവകുപ്പിനെ സമീപിക്കുന്ന വാഹനങ്ങള്‍ക്കാണ് ഫാസ്ടാഗ് പതിക്കേണ്ടി വരുന്നത്. ദേശീയപാതകളിലെ ചുങ്കപ്പിരിവ് ഫാസ്ടാഗ് വഴിയാക്കാനുള്ള കേന്ദ്രതീരുമാനം ഈ വിധത്തിലായിരിക്കും സംസ്ഥാനത്ത് നടപ്പാക്കുക. സ്വകാര്യ കാറുകള്‍ക്ക് 15 വര്‍ഷത്തേക്കാണ് ആദ്യ രജിസ്ട്രേഷന്‍ നല്‍കുന്നത്. ഇതിനു ശേഷം അഞ്ചു വര്‍ഷത്തേക്കാണ് രജിസ്ട്രേഷന്‍ നീട്ടുക. ടാക്‌സി വാഹനങ്ങള്‍ നിശ്ചിത ഇടവേളകളില്‍ പരിശോധനയ്ക്ക് ഹാജരാക്കണം.

ഓണ്‍ലൈന്‍ വഴിയും ബാങ്കുകളില്‍നിന്നും ഫാസ്ടാഗ് വാങ്ങാം. ഓണ്‍ലൈന്‍ സൈറ്റുകളില്‍ 150 മുതല്‍ 500 രൂപവരെയാണ് വില. വാഹനത്തിന്റെ മുന്‍വശത്ത് ചില്ലില്‍ പതിക്കുന്ന ഫാസ്ടാഗുകള്‍ക്ക് പ്രത്യേക അക്കൗണ്ടുണ്ട്. ടാഗ് പതിച്ച വാഹനം ടോള്‍ഗേറ്റ് കടന്നുപോകുമ്പോള്‍ റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (ആര്‍.എഫ്.ഐ.ഡി.) സംവിധാനത്തിലൂടെ ടോള്‍ ഫീസ് ഈടാക്കും.

അടുത്തവര്‍ഷം മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാനുള്ള കേന്ദ്രതീരുമാനം കഴിഞ്ഞ ദിവസമാണ് ഇറങ്ങിയത്. നാലുചക്ര വാഹനങ്ങള്‍ മുതലുള്ളവയ്ക്ക് 2021 ജനുവരി മുതല്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കാനാണ് ഉത്തരവ്. 2017 ഡിസംബര്‍ മുതല്‍ വില്‍ക്കുന്ന പുതിയ വാഹനങ്ങള്‍ക്ക് ഫാസ്ടാഗ് പതിക്കുന്നുണ്ട്. വാഹന ഡീലര്‍മാരാണ് ഇവ നല്‍കുന്നത്.

ടോള്‍ തുക പണമായി നല്‍കേണ്ടതില്ലാത്തതിനാല്‍ സെക്കന്‍ഡുകള്‍ക്കുള്ളില്‍ ഫാസ്ടാഗ് പതിപ്പിച്ച വാഹനത്തിന് ടോള്‍ ഗേറ്റ് കടക്കാം. വാഹനം കടന്നുപോകുന്നതിന്റെ ഓണ്‍ലൈന്‍ വിവരങ്ങള്‍ അപ്പപ്പോള്‍ അധികൃതര്‍ക്ക് ലഭിക്കുകയും ചെയ്യും. ഇതിലൂടെ മോഷ്ടിച്ച വാഹനങ്ങള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് കണ്ടെത്താനുമാകും.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക