ആഗ്ര: വനിതാ ദന്ത ഡോക്ടറെ വീടിനുള്ളിലിട്ട് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. ടി.വി കേബിൾ റേഡിയാക്കാണെന്ന പേരില്‍ എത്തിയ ആളാണ് ഡോക്ടറെ കൊലപ്പെടുത്തിയത്.
ഡോ. നിഷാ സിംഗല്‍ (38) ആണ് കൊലചെയ്യപ്പെട്ടത്. കത്തി ഉപയോഗിച്ച് നിഷയുടെ കഴുത്തറുത്താണ് അക്രമി കൊലപ്പെടുത്തിത്. ഇവരുടെ രണ്ട് മക്കള്‍ അടുത്ത മുറിയില്‍ ഉള്ളപ്പോഴാണ് കൊലപാതകം സംഭവിച്ചത്.
ഡോക്ടറുടെ ആദ്യ കുട്ടിക്ക് എട്ട് വയസും രണ്ടാം കുട്ടിക്ക് നാല് വയസുമാണ് പ്രായം. കുട്ടികളും ആക്രമണത്തിന് ഇരയായെങ്കിലും മരണത്തില്‍ നിന്നും രക്ഷപ്പെട്ടു. നിഷയുടെ ഭര്‍ത്താവ് അജയ്യും ഡോക്ടറാണ്. ഇദ്ദേഹം ആശുപത്രിയില്‍ ഡ്യൂട്ടിക്ക് പോയിരിക്കവെയാണ് നിഷയെ കൊലപ്പെടുത്തുന്നത്.