പരിശീലനപ്പറക്കലിനിടെ അറബിക്കടലിൽ തകർന്നു വീണ നാവികസേനാ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി; പൈലറ്റിനായി തിരച്ചിൽ തുടരുന്നു


ന്യൂഡൽഹി: പരിശീലനപ്പറക്കലിനിടെ തകർന്ന നാവികസേന യുദ്ധ വിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ലാൻഡിംഗ് ഗിയർ, ടർബോചാർജർ, ഫ്യുവൽ ടാങ്ക് എഞ്ചിൻ, വിംഗ് എഞ്ചിൻ കൗലിംഗ് എന്നിവയാണ് കണ്ടെത്തിയത്. അപകടത്തിൽ കാണാതായ പൈലറ്റിനായി തിരച്ചിൽ ഊർജ്ജിതമാക്കി.

വ്യാഴാഴ്ചയാണ് പരിശീലനപ്പറക്കലിനിടെ മിഗ് 29 കെ വിമാനം അറബിക്കടലിൽ തകർന്ന് വീണത്. അപകടസമയത്ത് രണ്ട് പൈലറ്റുമാർ വിമാനത്തിൽ ഉണ്ടായിരുന്നു. ഇതിൽ ഒരാളെ ജീവനോടെ കണ്ടെത്തിയിരുന്നു. ഒൻപത് നാവിക സേന യുദ്ധക്കപ്പലുകളും, 14 യുദ്ധവിമാനങ്ങളും സംയുക്തമായാണ് തെരച്ചിൽ നടത്തുന്നത്. സമുദ്രമേഖലയുടെ തീരപ്രദേശങ്ങളിൽ തീരദേശ പോലീസും അന്വേഷണം നടത്തുന്നുണ്ട്. ഗ്രാമങ്ങളിൽ തീരദേശ പോലീസ് പൈലറ്റിന്റെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക