കോഴിക്കോട് തീപ്പെട്ടിക്കമ്പനിയിൽ വൻ തീപ്പിടുത്തം: കനത്ത നാശനഷ്ടം


കോഴിക്കോട്: ഫറോക്ക് ചെറുവണ്ണൂരിൽ തീപ്പെട്ടി നിർമ്മാണ ശാലക്ക് തീപിടിച്ച് നാലുലക്ഷം രൂപയുടെ തീപ്പെട്ടിക്കൊള്ളികൾ കത്തിനശിച്ചു. ഞായറാഴ്ച രാവിലെ പത്തരയോടെ ചെറുവണ്ണൂർ പഴുക്കടക്കണ്ടി സുനിൽദത്തിന്റെ ഉടമസ്ഥതയിലുള്ള ആർശ്രുതി തീപ്പെട്ടിക്കമ്പനിയിലാണ് തീപ്പിടിത്തമുണ്ടായത്. ഞായറാഴ്ച അവധിദിനമായതിനാൽ തൊഴിലാളികൾ ഇല്ലായിരുന്നു. ഇതിനാൽ വൻദുരന്തം ഒഴിവായി

കമ്പനിയുടെ ചൂളയിൽനിന്നോ വൈദ്യുതബന്ധത്തിലെ തകരാറിൽനിന്നോ ആവാം തീപടർന്നതെന്ന് സംശയിക്കുന്നു. കമ്പനിയിൽനിന്ന് കയറ്റി അയക്കാൻ വച്ചിരുന്ന തീപ്പെട്ടിക്കൊള്ളികൾ പൂർണമായും കത്തിനശിച്ചു.

മീഞ്ചന്ത അഗ്നിശമനസേനയിലെ സ്റ്റേഷൻഓഫിസർ പി.വി. വിശ്വാസിന്റെ നേതൃത്വത്തിലുള്ള മൂന്നുയൂണിറ്റും ബീച്ച് അഗ്നിശമനസേനയിലെ സ്റ്റേഷൻ ഓഫീസർ വി.കെ. ബിജുവിന്റെ നേതൃത്വത്തിലുള്ള ഒരു യൂണിറ്റും എത്തിയാണ് തീയണച്ചത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക